English മലയാളം

Blog

covid-protocol

 

റിയാദ്: കോവിഡ് മുന്‍കരുതല്‍ പാലിക്കാത്ത ഇടങ്ങളുണ്ടെങ്കില്‍ വിവരമറിയിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ മുഹമ്മദ് അബ്ദുല്‍ ആലി പറഞ്ഞു. രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ഇല്ലാതിരിക്കാന്‍ ജനങ്ങളുടെ സഹകരണം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതുഇടങ്ങളിലെ ഹോട്ടലുകള്‍, വ്യാപര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് പ്രോട്ടോകോള്‍ ലംഘനമെങ്കില്‍ 940 എന്ന മുന്‍സിപ്പാലിറ്റി നമ്പറിലേക്കാണ് വിവരം നല്‍കേണ്ടത്.

Also read:  സൗദിയില്‍ ഗതാഗതമേഖലയിലും സ്വദേശിവത്ക്കരണം

പൊതുഇടങ്ങളില്‍ നടക്കുന്ന ചടങ്ങുകളില്‍ അനുവദിച്ചതില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുകയോ മുന്‍കരുതല്‍ പാലിക്കാതിരിക്കുകയോ ചെയ്യുകയാണെങ്കില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നമ്പറിലേക്ക് വിവരമറിയിക്കണം. റിയാദ്, മക്ക എന്നിവടങ്ങിലൊഴികെ 999 നമ്പറിലേക്കും മക്ക, റിയാദ് എന്നിവിടങ്ങളില്‍ 911 എന്നിവിടങ്ങളിലേക്കുമാണ് വിവരം നല്‍കേണ്ടത്. ആരോഗ്യ സ്ഥാപനങ്ങളിലാണ് പ്രോട്ടോകോള്‍ ലംഘനമെങ്കില്‍ 937 എന്ന ആരോഗ്യ മന്ത്രാലയത്തിന്റെ നമ്പറിലേക്കുമാണ് വിവരം നല്‍കേണ്ടത്.

Also read:  ഒരു അറബ് രാജ്യം കൂടി ഇസ്രയേലുമായി ബന്ധം സ്ഥാപിക്കുമെന്ന് അമേരിക്ക; സല്‍മാന്‍-കുഷ്‌നര്‍ കൂടിക്കാഴ്ച്ച ഉറ്റ് നോക്കി ലോക രാജ്യങ്ങള്‍

ഇത്തരം ഇടങ്ങള്‍ കാണുകയാണെങ്കില്‍ സ്വയം സുരക്ഷയ്ക്ക് വേണ്ടി ഓരോരുത്തരും അവിടങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയും വിവിധ വകുപ്പുകളില്‍ വിവരമറിയിക്കയും വേണമെന്നും ഡോ അബ്ദുല്‍ ആലി പറഞ്ഞു.