കടവന്ത്രയില്‍ ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹ ത്യക്ക് ശ്രമിച്ചു. ഭര്‍ത്താവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാ ലും എട്ടും വയസ്സുള്ള കുട്ടികളാണ് മരിച്ചത്
കൊച്ചി: എറണാകുളം കടവന്ത്രയില്‍ ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മ ഹത്യക്ക് ശ്രമിച്ചു. ഭര്‍ത്താവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലും എട്ടും വയ സ്സുള്ള കുട്ടികളാണ് മരിച്ചത്.
തമിഴ്നാട് സ്വദേശിയായ ജോയമോള്‍ (33), ലക്ഷ്മീകാന്ത് (8), അശ്വന്ത് (4) എന്നിവരാണ് മരിച്ചത്. ജോയമോ ളുടെ ഭര്‍ത്താവ് നാരായണന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. നാരായണന്റെ കഴുത്തിന് മുറി വേറ്റ് രക്തം വാര്‍ന്ന നിലയിലായിരുന്നു.
സ്ഥലത്ത് ഇന്‍ക്വസ്റ്റ് പുരോഗമിക്കുകയാണ്. രാവിലെയാണ് കൊലപാതക സംഭവം ശ്രദ്ധയില്‍പ്പെട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. സാമ്പത്തിക പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചനകള്‍. ര ണ്ടുവര്‍ഷമായി ഇവര്‍ കടവന്ത്രയില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ഭാര്യയെയും കുട്ടികളെയും കൊലപ്പെടുത്തി ഗൃഹനാ ഥന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതാകാമെന്നാണ് സൂചന.കൂട്ട ആത്മഹത്യയാണോ എന്നതിലും വ്യക്തതയില്ല.
ഭാര്യയുടെയും മക്കളുടെയും മൃതദേഹങ്ങള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. കടവന്ത്രയില്‍ പൂക്കച്ചവടം നടത്തു കയായിരുന്നു.