അബുദാബി: സന്ദര്‍ശക വിസ അനുവദിക്കുന്നതില്‍ കര്‍ശന നിയന്ത്രണങ്ങളുമായി യുഎഇ. പന്ത്രണ്ടു രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് സന്ദര്‍ശക വിസ അനുവദിക്കുന്നത് യുഎഇ താത്കാലികമായി നിര്‍ത്തിവച്ചു. കോവിഡ് വ്യാപനം രണ്ടാം ഘട്ടത്തിലേക്ക് കടന്ന രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് പ്രധാനമായും യുഎഇ വിസ നിഷേധിച്ചത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിയന്ത്രണങ്ങള്‍ തുടരും.
പാക്കിസ്ഥാനടക്കമുള്ള 12 രാജ്യങ്ങളിലുള്ളവര്‍ക്ക്് സന്ദര്‍ശക വിസ അനുവദിക്കുന്നത് യുഎഇ നിര്‍ത്തിവച്ചതായി പാകിസ്ഥാന്‍ വിദേശകാര്യ വകുപ്പ് സ്ഥിരീകരിച്ചു. പാകിസ്ഥാന് പുറമെ തുര്‍ക്കി, ഇറാന്‍, യെമന്‍, സിറിയ, ഇറാഖ്, സോമാലിയ, ലിബിയ, കെനിയ, അഫ്ഗാനിസ്ഥാന്‍ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്കാണ് വിലക്ക്.
ജൂണില്‍ കോവിഡ് വ്യാപനം രൂക്ഷമായതിനു പിന്നാലെ യുഎഇ ഭരണകൂടം രാജ്യാന്തര വിമാന സര്‍വീസടക്കമുളള യാത്ര സൗകര്യങ്ങള്‍ താത്കാലിക മായി നിര്‍ത്തി വച്ചിരുന്നു. പാകിസ്ഥാനില്‍ ഇതുവരെ 3,63,380 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 7230 മരണം. നിലവില്‍ പാകിസ്ഥാനില്‍ 30,362 ആക്ടീവ് കേസുകളുണ്ട്്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് യുഎഇ തീരുമാനം.