അതിജീവനത്തിനായി പുതിയ ആയുധങ്ങള്‍ തേടുന്ന ദളിത്‌ രാഷ്‌ട്രീയം

thumb

ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും ദളിത്‌ പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനു ശേഷം കൊല ചെയ്യപ്പെട്ട സംഭവങ്ങള്‍ ദേശീയ രാഷ്‌ട്രീയത്തില്‍ അലകള്‍ സൃഷ്‌ടിക്കുമ്പോള്‍ ഉത്തരേന്ത്യന്‍ മേഖലയിലെ ജാതി വിവേചനത്തിന്റെ ചരിത്രത്തിലേക്ക്‌ കൂടി പിന്തിരിഞ്ഞു നോക്കേണ്ടതുണ്ട്‌. ഉത്തരേന്ത്യയിലെ ജാതി രാഷ്‌ട്രീയത്തെ കുറിച്ച്‌ ആഴത്തില്‍ വിശകലനം ചെയ്‌തിട്ടുള്ള പ്രശസ്‌ത പത്രപ്രവര്‍ത്തകനായ വെങ്കിടേഷ്‌ രാമകൃഷ്‌ണന്‍ ഒരു അഭിമുഖത്തില്‍ അവിടെ നിലനില്‍ക്കുന്ന ജാതി വിവേചനത്തിന്റെ ഭീകരത എത്രത്തോളമെന്ന്‌ വെളിപ്പെടുത്തുന്നുണ്ട്‌.

1987-88 കാലയളവില്‍ പോലും ഫ്യൂഡലിസത്തിന്റെ ഭാഗമായ സ്‌ത്രീവിരുദ്ധവും അതിക്രൂരവുമായ ആചാരങ്ങള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിലനിന്നിരുന്നുവെന്ന്‌ അദ്ദേഹം പറയുന്നു. അക്കാലത്ത്‌ ദളിത്‌ പെണ്‍കുട്ടികള്‍ വിവാഹം ചെയ്‌താല്‍ ആദ്യരാത്രി കഴിയുക ഏതെങ്കിലും സവര്‍ണ മാടമ്പിയുടെ വീട്ടിലായിരിക്കും. `സീല്‍ തോട്‌ന’ എന്നാണ്‌ ഈ ‘ആചാരത്തെ’ സവര്‍ണര്‍ വിശേഷിപ്പിച്ചിരുന്നത്‌. മൂന്നര പതിറ്റാണ്ട്‌ മുമ്പുവരെ ഇത്തരം ക്രൂരമായ മാമൂലുകള്‍ നിലനിന്നിരുന്ന ഒരു മേഖലയിലാണ്‌ ഇന്നും ദളിത്‌ സ്‌ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ തുടരുന്നത്‌. ദളിതര്‍ക്ക്‌ മാന്യമായി ജീവിക്കാനുള്ള യാതൊരു അവകാശവുമില്ലെന്ന്‌ കരുതിപോന്നിരുന്ന സവര്‍ണരുടെ മേല്‍ക്കോയ്‌മയാണ്‌ ഉത്തരേന്ത്യയില്‍ എക്കാലവും നിലനിന്നിരുന്നത്‌.

Also read:  വാഗ്‌ദാനങ്ങള്‍ നടപ്പിലാക്കാനുള്ള സാമ്പത്തിക പശ്ചാത്തലം എങ്ങനെ ഒരുക്കും?

1989ല്‍ വി.പി.സിംഗ്‌ പ്രധാനമന്ത്രിയായി അധികാരത്തില്‍ വന്നതിനു ശേഷം നടത്തിയ സവിശേഷമായ ഇടപെടലുകള്‍ ഉത്തരേന്ത്യയിലെ ദളിതരെ ഒരു പരിധി വരെ ശാക്തീകരിച്ചതായും വെങ്കിടേഷ്‌ രാമകൃഷ്‌ണന്‍ പറയുന്നു. വിവാഹത്തിനു ശേഷം പെണ്‍കുട്ടിയെ സവര്‍ണരുടെ വീട്ടിലേക്ക്‌ അയക്കുന്ന പതിവ്‌ ദളിതര്‍ എതിരാളികളുടെ അക്രമങ്ങളെ പ്രതിരോധിച്ചു കൊണ്ടു തന്നെ നിര്‍ത്തലാക്കി. വി.പി.സിംഗ്‌ കൊണ്ടുവന്ന `മണ്‌ഡല്‍ രാഷ്‌ട്രീയ’ത്തിന്റെ ഭാഗമായി പിന്നോക്ക ജാതികളുടെ സ്വത്വബോധം ശക്തിപ്പെട്ടത്‌ ഇത്തരം പ്രതിരോധത്തിന്‌ വലിയൊരു പ്രേരണയായി.

മണ്‌ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്‌ നടപ്പിലാക്കിയതിനു ശേഷം ഉത്തരേന്ത്യയിലെ പിന്നോക്ക ജാതികളുടെ സ്വത്വരാഷ്‌ട്രീയം ശക്തിപ്പെടുന്നതാണ്‌ നാം കണ്ടത്‌. ബിഎസ്‌പിയും എസ്‌പിയും ദേശീയ രാഷ്‌ട്രീയത്തിലെ അധികാരത്തിന്റെ സമവാക്യങ്ങളെ സ്വാധീനിക്കാന്‍ പോന്ന ശക്തികളായി മാറി. ബിജെപിയെ അധികാരത്തില്‍ നിന്ന്‌ പ്രതിരോധിച്ചു നിര്‍ത്താന്‍ കോണ്‍ഗ്രസിന്‌ ഈ പാര്‍ട്ടികളുടെ തുണ കൂടിയേ തീരൂവെന്ന സ്ഥിതി വന്നു. എന്നാല്‍ 2014ല്‍ മോദി തരംഗം ശക്തമായതോടെ ഈ പാര്‍ട്ടികളും ദുര്‍ബലമായി.

Also read:  ഒടുവില്‍ `അവതാരം' പടിയിറങ്ങുന്നു

2019ലെ തിരഞ്ഞെടുപ്പില്‍ ബിഎസ്‌പിക്ക്‌ ലഭിച്ചത്‌ വെറും പത്ത്‌ സീറ്റുകള്‍ മാത്രമാണ്‌. ദളിതുകള്‍ ബിഎസ്‌പിയെ കൈവിട്ടുവെന്നാണ്‌ 2014ലെയും 2019ലെയും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വ്യക്തമായത്‌. ഉത്തര്‍പ്രദേശില്‍ തങ്ങള്‍ക്കെതിരായ പീഡനം വര്‍ധിച്ചുവരുമ്പോഴും രാഷ്‌ട്രീയ ശക്തി എന്ന നിലയിലുള്ള ഏകോപനം ദളിതുകള്‍ക്കിടയില്‍ സംഭവിക്കുന്നില്ല. മണ്‌ഡല്‍ രാഷ്‌ട്രീയത്തെ തച്ചുടച്ചുകൊണ്ട്‌ മന്ദിര്‍ രാഷ്‌ട്രീയം സംഹാരരൂപമാര്‍ജിച്ചപ്പോള്‍ സംഭവിച്ചത്‌ ദളിതുകളുടെ സ്വത്വരാഷ്‌ട്രീയത്തിന്റെ ശിഥിലീകരണം കൂടിയാണ്‌. ഹസ്രത്‌ സംഭവത്തേക്കാള്‍ വലിയ പ്രാധാന്യത്തോടെയാണ്‌ നമ്മുടെ രാജ്യത്തെ മാധ്യമങ്ങള്‍ അയോധ്യയില്‍ നടന്ന രാമശിലാപൂജയുടെ വാര്‍ത്തകള്‍ ചടങ്ങിന്‌ മുമ്പും പിമ്പും അവതരിപ്പിച്ചത്‌.

രാജ്യത്തെ ദളിതര്‍ക്ക്‌ എതിരായ അക്രമം നേരിടാന്‍ ആയുധം കൈവശം വെക്കാന്‍ അനുമതി നല്‍കണമെന്നും തോക്കും പിസ്റ്റളും വാങ്ങാന്‍ സര്‍ക്കാര്‍ 50 ശതമാനം സബ്‌സിഡി അനുവദിക്കണമെന്നുമാണ്‌ ഭീം ആര്‍മി നേതാവ്‌ ചന്ദ്രശേഖര്‍ ആസാദ്‌ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്‌. ഇതൊരു തീവ്രവാദ രാഷ്‌ട്രീയക്കാരന്റെ പ്രസ്‌താവനായി ഒറ്റനോട്ടത്തില്‍ തോന്നാം. എന്നാല്‍ യുഎസ്‌ പോലുള്ള വികസിത രാജ്യങ്ങളില്‍ അക്രമികളില്‍ നിന്നുള്ള സ്വയം പ്രതിരോധത്തിനായി തോക്ക്‌ കൈവശം വെക്കാന്‍ പൗരന്‍മാര്‍ക്ക്‌ അവകാശമുണ്ടെന്നത്‌ കൂടി ഈ പ്രസ്‌താവനയുമായി ചേര്‍ത്തുവായിക്കേണ്ടതുണ്ട്‌.

Also read:  മ്യാന്‍മറില്‍ വേട്ടയാടപ്പെടുന്ന ജനാധിപത്യം

ചന്ദ്രശേഖര്‍ ആസാദ്‌ ഉത്തര്‍പ്രദേശിലെ ദളിത്‌ രാഷ്‌ട്രീയത്തിന്റെ പുതിയ മുഖമാണ്‌. തീവ്രവലതുപക്ഷ രാഷ്‌ട്രീയം സമൂഹത്തിലെ പിന്നോക്ക വിഭാഗങ്ങളെ അടിച്ചമര്‍ത്തുന്നതിന്‌ കൂട്ടുനില്‍ക്കുമ്പോള്‍ ഇത്തരം തീവ്ര പ്രതികരണങ്ങള്‍ പ്രതിഫലിക്കുന്നത്‌ സ്വാഭാവികമാണ്‌. ചന്ദ്രശേഖര്‍ ആസാദിനെയും ജിഗ്നേഷ്‌ മേവാനിയെയും പോലുള്ള യുവാക്കള്‍ ദളിത്‌ രാഷ്‌ട്രീയത്തിന്‌ പുതിയ മുഖം നല്‍കുന്നതിനെ ഏറ്റവും ഭയപ്പെടുന്നത്‌ സവര്‍ണ ഫാസിസ്റ്റുകളാണ്‌. ജാതി വിവേചനത്തെ നേരിടാന്‍ ഈ നേതാക്കള്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക്‌ ആവര്‍ത്തിക്കുന്ന പീഡന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പുതിയ മാനങ്ങള്‍ കൈവരികയാണെങ്കില്‍ അത്‌ ഏറ്റവും ആഘാതമേല്‍പ്പിക്കുന്നത്‌ ഹിന്ദുത്വക്ക്‌ അനുകൂലമായ ധ്രൂവീകരണ രാഷ്‌ട്രീയത്തിനായിരിക്കും.

Around The Web

Related ARTICLES

ഓഗസ്റ്റ് 25കെ പി അപ്പൻസാറിന്റെ ജന്മദിനം…

”മരണം മരിക്കുന്നില്ല…അത് മരിക്കുകയും അരുത്… സ്‌നേഹിതരുടേയുംവേണ്ടപ്പെട്ടവരുടേയുംസ്‌നേഹം കൊണ്ട് നാംമരണത്തെ ജയിക്കുന്നു..മരണത്തോട്അഹങ്കരിക്കരുതെന്ന്പറയുന്നു…” ഇത് ഒരു നോവലില്‍ നിന്നോ..ചെറുകഥയില്‍ നിന്നോ..തത്വചിന്താ പുസ്തകത്തില്‍നിന്നോ ഉള്ള ഉദ്ധരണിയല്ല…ഒരു വിമര്‍ശകന്റെആത്മകഥാപരമായകുറിപ്പുകളിലെനിരീക്ഷണമാകുന്നുകെ.പി. അപ്പന്റെ ‘..തനിച്ചിരിക്കുമ്പോള്‍ഓര്‍മ്മിക്കുന്നത്..’എന്ന പുസ്തകത്തിലേത്.. ആ പ്രതിഭയുടെ ഏകാന്തസഞ്ചാരപഥങ്ങളും അതില്‍നിറയുന്ന വിശ്വാസത്തിന്റേയും..അവിശ്വാസത്തിന്റേയും…സൗന്ദര്യതളിമങ്ങളും..അസാധാരണമായഈ

Read More »

ഡോ.വന്ദനയ്ക്ക് കണ്ണീര്‍പൂക്കള്‍

മതത്തിനും രാഷ്ട്രീയത്തിനും ജാതിക്കും അടിയറവു പറഞ്ഞ ഈ വ്യവസ്ഥിതിയുടെ കങ്കാണിമാരാണ് പൊലീസുകാര്‍. അവര്‍ക്ക് സംരക്ഷിക്കേണ്ടത് ഭയക്കേണ്ടത് ഗുണ്ടക ളേയും മയക്കുമരുന്ന് കച്ചവടക്കാരെയുമാണ്.നിര്‍ഭാഗ്യവശാല്‍ ഈ പുഴുക്കുത്തുകളെ സംരക്ഷിക്കാന്‍ മതവും ജാതിയും രാഷ്ട്രീയവും എപ്പോഴും ശ്രമിക്കുന്നു മയക്കുമരുന്നു

Read More »

പത്രിക തള്ളിയത്‌ ബിജെപിക്ക്‌ നാണക്കേട്‌

കഴിഞ്ഞ ദിവസങ്ങളില്‍ തിരഞ്ഞെടുപ്പിനോട്‌ അനുബന്ധിച്ച്‌ നാടകീയമായ ചില സംഭവ വികാസങ്ങളാണ്‌ ഉണ്ടായത്‌. ഒരു പ്രമുഖ കക്ഷിയുടെ സ്ഥാനാര്‍ത്ഥി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക വരണിധാകാരി തള്ളുന്നത്‌ വിരളമായി മാത്രം സംഭവിക്കുന്നതാണ്‌. പത്രിക തള്ളിയതിനെ ചോദ്യം ചെയ്‌തുകൊണ്ട്‌

Read More »

ശബരിമല വിഷയത്തില്‍ സിപിഎമ്മിന്റെ മലക്കംമറിച്ചില്‍

എഡിറ്റോറിയല്‍ ഒരു കുറ്റത്തിന് ഒരു ശിക്ഷ എന്നതാണ് തിരഞ്ഞെടുപ്പുകളില്‍ പൊതുവെ ജനങ്ങള്‍ അവലംബിക്കുന്ന രീതി. അതുകൊണ്ടാണ് അടിയന്തിരാവസ്ഥ ക്കുശേഷം ജനം തള്ളി ക്കളഞ്ഞ ഇന്ദിരാഗാന്ധി 1980ലെ തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേക്കു തിരിച്ചുവന്നത്. അടിയന്തിരാവസ്ഥയെ

Read More »

യുഎസ് ഫെഡിന്റെ തീരുമാനം ഇന്ത്യക്കും ഗുണകരം

എഡിറ്റോറിയല്‍ ആഴ്ചകളായി ആഗോള ധനകാര്യ വിപണികളെ ചൂഴ്ന്നുനിന്ന ഒരു ചോദ്യത്തിനാണ് കഴിഞ്ഞ ദിവസം യുഎസ് ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാനായ ജെറോം പവല്‍ ഉത്തരം നല്‍കിയത്. ഉത്തേജക പദ്ധതി പിന്‍വലിക്കുന്നതിനെ കുറിച്ച് ആലോചിച്ചി ട്ടില്ലെന്ന് വ്യക്തമാക്കിയ

Read More »

ജനാധിപത്യത്തെ അട്ടിമറിക്കുന്ന കള്ളവോട്ട് സംഘം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ കാഴ്ചക്കാരാവരുത്

  എഡിറ്റോറിയല്‍ കാസര്‍കോട് ജില്ലയിലെ കാസര്‍കോട് ജില്ലയിലെ പാര്‍ക്കം ചെര്‍ക്കപ്പാറ ജിഎല്‍പി സ്‌കൂളിലെ ബൂത്തില്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കള്ളവോട്ട് തടയാന്‍ ശ്രമിച്ചതിന് എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ഭീഷണിപ്പെടുത്തുകയും കൊലവിളി നടത്തുകയും ചെയ്തുവെന്ന പ്രിസൈഡിംഗ്

Read More »

അടിവേര് തോണ്ടുന്ന അഭിപ്രായ വ്യത്യാസം ; കോണ്‍ഗ്രസ് സംഘടന ചട്ടക്കൂട് ദുര്‍ബലം

തിരഞ്ഞെടുപ്പ് ഘട്ടത്തിലാണ് ഒരു പാര്‍ട്ടി അതിന്റെ ഏറ്റവും സംഘടിതമായ സ്വഭാവം പ്രകടിപ്പിക്കേണ്ടത്. സംഘടനാ തലത്തില്‍ അതുവരെ യുണ്ടായിരുന്ന എല്ലാ വിയോജിപ്പുകളും മാറ്റിവെച്ച് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും തിരഞ്ഞെടുപ്പ് തന്ത്രങ്ങളിലും സൂക്ഷ്മതയും ഐക്യവും പുലര്‍ത്തികൊണ്ട് മുന്നോട്ടുപോകാന്‍ സാധിക്കേണ്ട

Read More »

യാഥാര്‍ത്ഥ്യബോധമില്ലാത്ത പ്രഖ്യാപനങ്ങള്‍ ; വിസ്മരിക്കരുത് രഘുറാം രാജന്റെ വാക്കുകള്‍

എഡിറ്റോറിയല്‍   പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണത്തിനായി നടത്തുന്ന നീക്കത്തിലെ അടിസ്ഥാനപരമായ പിശകുകളും രഘുറാം രാജന്‍ ചൂണ്ടി കാട്ടുന്നു. സാമ്പത്തിക നില വഷളായ സാഹചര്യം നേരിടുന്ന പൊതുമേഖലാ ബാങ്കുകള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുകയാണെങ്കില്‍ അത് ഗുരു തരമായ

Read More »

POPULAR ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »