സ്വർണ്ണക്കടത്ത് കേസ് ദേശീയ വിഷയമാക്കി ബിജെപി. കേന്ദ്രമന്ത്രി വി മുരളീധരൻ ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് വാർത്താസമ്മേളനം നടത്തി. മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വർണക്കടത്തിൽ നേരിട്ട് ബന്ധമുണ്ടെന്ന് വി മുരളീധരൻ ആരോപിച്ചു.
മുഖ്യമന്ത്രി ഓരോ തവണയും നിലപാട് മാറ്റി പറയുന്നുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് ബന്ധമുണ്ടെന്നും കേസില്‍ മുഖ്യമന്ത്രിയും സിപിഐഎമ്മും തുടര്‍ച്ചയായി നിലപാട് മാറ്റുന്നുവെന്നും ബിജെപി ആരോപിച്ചു.
മുഖ്യമന്ത്രി സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നുവെന്നും കേന്ദ്ര നേതൃത്വം കുറ്റപ്പെടുത്തി. കേസില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്ന ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ടു. ഇതൊരു അസാധാരണ കേസാണെന്നും സമ്ബത് പാത്ര അഭിപ്രായപ്പെട്ടു. ദേശീയ തലത്തില്‍ തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് വിഷയമാക്കാനാണ് ബിജെപി ശ്രമിക്കുന്നത്.