ചാരായക്കടയും കള്ള് ഷാപ്പും ( തൃക്കാക്കര സ്‌ക്കെച്ചസ് – 02)

trikkakkara scetches

സുധീര്‍നാഥ്

കേരളത്തില്‍ പ്രമുഖരായ രണ്ട് അബ്ക്കാരികളാണ് ഉണ്ടായിരുന്നത്. കൊടുങ്ങല്ലൂര്‍കാരന്‍ കെ. എസ് ചാത്തുണ്ണിയും, പാലാക്കാരന്‍ മണര്‍കാട് പാപ്പനും. പാലായിലെ മഹാറാണി മദ്യഷാപ്പ് വളരെ പ്രശസ്തമാണ്. പില്‍ക്കാലത്ത് കോഴിക്കോട് പ്രശസ്തമായ മഹാറാണി ബാര്‍ ഹോട്ടലും അദ്ദേഹത്തിന്‍റെ തന്നെ നിര്‍മ്മിതിയാണ്. ചാത്തുണ്ണിയുടേതാണ് പ്രശസ്തമായ ത്യശ്ശൂരിലെ എലയ്റ്റ് ബാര്‍ ഹോട്ടല്‍. മണര്‍കാട് പാപ്പനെ ചുറ്റിപ്പറ്റി രസകരമായ ഒട്ടേറെ കഥയുണ്ട്. തന്‍റെ കടയിലേക്ക് മദ്യപന്മാരെ ആകര്‍ഷിക്കുന്നതിന് വേണ്ടി ഒരു നല്ല പരസ്യവാചകം വേണമെന്ന് അദ്ദേഹം ഒരിക്കല്‍ തീരുമാനിച്ചു. പരസ്യ വാചകം എഴുതാന്‍ അദ്ദേഹം കണ്ടെത്തിയത് ചലച്ചിത്ര പ്രവര്‍ത്തകനായ ജോണ്‍ എബ്രഹാമിനെ ആയിരുന്നു. മണര്‍കാട് പാപ്പന്‍, ജോണ്‍ എബ്രഹാമിനെ പാലായിലെ മീനച്ചിനാല്‍ തീരത്തുള്ള മഹാറാണി ഹോട്ടലില്‍ താമസിപ്പിച്ച് സല്‍ക്കരിച്ചു. ആറാം നാളിലാണ് ജോണ്‍ എബ്രഹാം പരസ്യവാചകം എഴുതിയത് എന്നാണ് കോട്ടയത്ത് പറഞ്ഞു കേള്‍ക്കുന്ന കഥ. ڇമണര്‍കാട് പാപ്പന്‍റെ ഷാപ്പീന്ന് കൂടിച്ചേച്ച് പോടാ @@@@… ڇ എന്നായിരുന്നു പരസ്യ വാചകം.

Also read:  ഹേമകമ്മിറ്റി റിപ്പോര്‍ട്ട് : ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറരുത്. ഒറ്റപ്പെട്ട സംഭവത്തില്‍പോലും അന്വേഷിച്ച്‌ കുറ്റക്കാരെ മാതൃകപരമായ ശിക്ഷിക്കണം.- അമ്മയുടെ വൈസ് പ്രസിഡന്റ്

മറ്റൊരു രസകരമായ കഥ മണര്‍കാട് പാപ്പനെ കുറിച്ച് ഉണ്ട് എന്നാണ് കോട്ടയത്തെ സഹൃദയര്‍ പറയുന്നത്. മണര്‍കാട് പാപ്പന്‍ ഇടുക്കിയില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. ഇടുക്കിയിലെ അബ്ക്കാരി റേഞ്ചും തോട്ടങ്ങളും മണര്‍കാട് പാപ്പന്‍റെ ആയിരുന്നു. ആയിരക്കണക്കിന് തൊഴിലാളികളാണ് അദ്ദേഹത്തിന്‍റെ കീഴില്‍ ജോലി ചെയ്യുന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയം എല്ലാവര്‍ക്കും പണം കൊടുത്തു. ഇത് കണ്ട് മാനേജര്‍ അദ്ദേഹത്തിനോട് ചോദിച്ചു, ഇവരെല്ലാം നമ്മളുടെ തൊഴിലാളികളാണ്. ഇവര്‍ക്ക് പണം കൊടുക്കാതെ തന്നെ നമുക്ക് വോട്ട് ചെയ്യും. ഇടുക്കിയിലെ പ്രമുഖ അബ്ക്കാരിയായ മണര്‍കാട് പാപ്പന്‍ പറഞ്ഞ മറുപടിയാണ് രസകരം. ഞാന്‍ കൊടുത്ത ഈ പണം മുഴുവനും വൈകുന്നേരം നമ്മുടെ പെട്ടിയില്‍ തന്നെ വീഴും.

തൃക്കാക്കരയിലും ഉണ്ടായിരുന്നു ഷാപ്പുകള്‍. കുട്ടിക്കാലത്ത് കള്ളും ചാരായവും പേടി സ്വപ്നമായിരുന്നു. തൃക്കാക്കരയില്‍ പ്രശസ്തമായ കള്ളുഷാപ്പും അതിപ്രശസ്തമായ ചാരായ ഷാപ്പും ഉണ്ടായിരുന്നു. കള്ളിനേക്കാള്‍ വീര്യം കൂടുതലാണ് ചാരായത്തിന് എന്ന് പിന്നീടാണ് മനസ്സിലായത്. കുട്ടിക്കാലത്ത് മനസ്സില്‍ തങ്ങി നില്‍ക്കുന്ന രണ്ട് കടകളാണ് തൃക്കാക്കര ക്ഷേത്രത്തിന് സമീപമുള്ള നീലാണ്ടന്‍ നായരുടെ ഉടമസ്ഥതയിലുള്ള ചാരായ ഷാപ്പും, ഉണിച്ചിറയിലെ കള്ളുഷാപ്പും. വൈകുന്നേരങ്ങളില്‍ രണ്ടിടത്തു നിന്നും വരുന്ന ആളുകള്‍ നൃത്തം ചെയ്ത് ചുവടു വച്ചാണ് മുന്നോട്ട് നടന്നിരുന്നത്. ചിലര്‍ പാട്ടുപാടും. സംഭവം അകത്ത് കയറിയാല്‍ ഇംഗ്ലീഷ് മാത്രം സംസാരിക്കുന്നവരേയും അറിയാം. മറ്റു ചിലര്‍ കട തിണ്ണയിലോ വഴിയരികിലോ തളര്‍ന്നുറങ്ങും. റോഡിന്‍റെ വീതി അളന്ന് വരുന്ന പരിചിത മുഖങ്ങള്‍ ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ചിരി സമ്മാനിക്കുന്നു.

Also read:  കേന്ദ്രസര്‍ക്കാരിന്റെ തലപ്പാടി- ചെങ്കള ഭാരത് മാല കരാര്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക്

ഉണിച്ചിറയിലെ കള്ള് ഷോപ്പ് ഇപ്പോഴും മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒരു കാഴ്ചയാണ്. തൊഴിലിടങ്ങളില്‍ നിന്ന് പണി കഴിഞ്ഞ് കള്ള് ഷാപ്പില്‍ കയറി, ഒരു കുപ്പി കള്ളു കുടിച്ച് വീട്ടിലേക്ക് മടങ്ങുന്ന എത്രയോ പേര്‍ തൃക്കാക്കരയില്‍ ഉണ്ടായിരുന്നു. കള്ളു ഷാപ്പിലെ കറി ഇന്ന് വളരെ പ്രശസ്തമാണ്. വലിയ വലിയ ഹോട്ടലുകളില്‍ പോലും കള്ളു ഷാപ്പിലെ കറി എന്ന് പറഞ്ഞാണ് വിതരണം ചെയ്യുന്നത് പോലും. കള്ള് ഒരു ലഹരി ആണെങ്കിലും അത് ഉപദ്രവകാരിയല്ല എന്ന് പിന്നീടാണ് മനസ്സിലായത്.

Also read:  ശബരിമലയില്‍ മിഥുനമാസ പൂജയ്ക്ക് ഭക്തരെ അനുവദിക്കില്ല; ഉത്സവം ചടങ്ങ് മാത്രം

കുറച്ചുകൂടി വീര്യം കൂടിയ ചാരായം കുടിക്കാന്‍ തൃക്കാക്കര ക്ഷേത്രത്തിന് സമീപത്തേക്ക് എത്തുന്ന ചിലരുണ്ട്. വൈകുന്നേരങ്ങളില്‍ സജീവമാകുന്ന ചാരായ കട മനസ്സിനുള്ളില്‍ ഒരു പേടിസ്വപ്നമായി ഇന്നും നിലനില്‍ക്കുന്നുണ്ട്. പഴയ ചാരായ കട ഇന്നില്ല. അവിടെ തണലായി അന്നുണ്ടായ മാവ് ഇന്നും ഉണ്ട്. കുട്ടിക്കാലത്ത് കള്ളും ചാരായവും ഒരേ ഗണത്തില്‍പ്പെടുത്തി വിലയിരുത്തുകയാണ് ഉണ്ടായിട്ടുള്ളത്. രണ്ട് കടകളിലും കറുത്ത ബോര്‍ഡുകളില്‍ വെളുത്ത അക്ഷരത്തിലാണ് കള്ള്, ചാരായം എന്ന് എഴുതിയിരുന്നത് എന്നത് ശ്രദ്ധേയം.

അസ്വഭാവികമായി സംസാരിക്കുന്നതും, വല്ലാതെ ഒരു നോട്ടവും മദ്യപാനം കഴിഞ്ഞവരില്‍ കാണാമായിരുന്നു. അതായിരുന്നു ഞങ്ങളെ ഭയപ്പെടുത്തുന്നത്. ഇന്നതെല്ലാം ഓര്‍ക്കുമ്പോള്‍ ഒരു ചിരിക്കുള്ള വക മാത്രം. മദ്യപിച്ച് ബോധം പോകുന്ന വ്യക്തികള്‍ ഇപ്പോള്‍ ഭയപ്പെടുത്തുന്നില്ല. പകരം, ഒരു കോമാളിയേക്കാള്‍ മികച്ച ഹാസ്യ കഥാപാത്രമായി മാറുന്നു.

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

കണ്ണീരോടെ കണ്ഠമിടറി മുദ്രാവാക്യങ്ങൾ;വിഎസിന് ജനഹൃദയങ്ങളിൽ നിന്നുള്ള അന്ത്യാഭിവാദ്യം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൻ്റെ വേദനയിലാണ് കേരളം. ഇന്നലെ എകെജി സെന്ററിൽ നടന്ന പൊതുദർശനത്തിന് ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അവസാന ആദരം അർപ്പിക്കാൻ എത്തിയത്.

Read More »

വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു: ഒരു ശതാബ്ദിയോളം നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിട

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ (101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക്

Read More »

മലയാളി വിദ്യാർഥികൾക്കും പ്രവാസികൾക്കും നോര്‍ക്കയുടെ ഐഡി കാർഡ്; പുതിയ പോർട്ടൽ ആരംഭിക്കും

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലെ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്‌സ് ആരംഭിക്കുന്ന ‘മൈഗ്രേഷൻ സ്റ്റുഡന്റ്സ് പോർട്ടൽ’ വൈകാതെ പ്രവർത്തനമാരംഭിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് സമഗ്ര തിരിച്ചറിയൽ കാർഡ് ലഭിക്കും. Also

Read More »

പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ; എൻആർകെ ഐഡി കാർഡ് ഇനി സംസ്ഥാനപ്രവാസികൾക്കും

തിരുവനന്തപുരം ∙ വിദേശത്ത് മാത്രമല്ല, കേരളത്തിനു പുറത്തുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളികൾക്കും ഇനി മുതൽ നോർക്ക റൂട്ട്സ് നൽകുന്ന പ്രത്യേക തിരിച്ചറിയൽ കാർഡ് — എൻആർകെ ഐഡി കാർഡ്

Read More »

1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ; നോർക്കയുടെ എൻഡിപിആർഇഎ പദ്ധതിയിലൂടെ പിന്തുണ

മലപ്പുറം: തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് (എൻഡിപിആർഇഎ) പദ്ധതിയുടെ ഭാഗമായാണ് 1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ വിതരണം ചെയ്യാൻ നോർക്ക റൂട്ട്സ് പദ്ധതിയിട്ടിരിക്കുന്നത്.

Read More »

POPULAR ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »