Web Desk
യു എ ഇ യിൽ ഡ്രൈവിംഗ് പഠിക്കാൻ ഇനി മുതൽ തൊഴിലുടമകളിൽ നിന്നുള്ള എൻ ഒ സി (നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്) ആവശ്യമില്ല. നേരത്ത 66 പ്രൊഫഷനുകളിൽ ഉള്ളവർക്ക് മാത്രമേ തൊഴിലുടമകളുടെ എൻ ഓ സി ഇല്ലാതെ ഡ്രൈവിംഗ് പഠിക്കാനുള്ള അവസരം ഉണ്ടായിരുന്നുള്ളൂ.
ഈ നിയമം യു എ ഇയുടെ എല്ലാ എമിറേറ്റുകളിലും നിലവിൽ വന്നു കഴിഞ്ഞു. ഇത് സംബന്ധിച്ച സർക്കുലർ ദുബായ് ട്രാഫിക് അതോറിറ്റി ദുബായിലെ ഡ്രൈവിംഗ് സ്‌കൂളുകൾക്ക് അയച്ചിട്ടുണ്ട്. ഇതോടെ വിലക്കുണ്ടായിരുന്ന പ്രൊഫഷനുകളിലേയും താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്കും സ്വദേശികൾക്കും ഡ്രൈവിംഗ് പഠിക്കാൻ അവസരം ഉണ്ടാകും. നേത്ര പരിശോധന റിപ്പോർട്ട്, പാസ്പോർട്ട്, റസിഡൻസ് വിസ പേജുകളുടെ കോപ്പികൾ, എമിറേറ്റ്സ് ഐ ഡി കാർഡും കോപ്പിയും, രണ്ടു ഫോട്ടോ എന്നിവ സമർപ്പിക്കുന്നവർക്ക് ഡ്രൈവിന്ദ് പഠിക്കാൻ സാധിക്കും.