English हिंदी

Blog

മുംബൈ: ഓഹരി വിപണി നേട്ടത്തോടെ ഈയാഴ്‌ചയിലെ ആദ്യ വ്യാപാര ദിനത്തില്‍ ക്ലോസ്‌ ചെയ്‌തു. തുടര്‍ച്ചയായി നാലാമത്തെ ദിവസമാണ്‌ ഓഹരി വിപണി നേട്ടം രേഖപ്പെടുത്തിയത്‌.

സെന്‍സെക്‌സില്‍ 465.86 പോയിന്റ്‌ നേട്ടമാണ്‌ ഇന്നുണ്ടായത്‌. നിഫ്‌റ്റി 156 പോയിന്റും ഉയര്‍ന്നു. സെന്‍സെക്‌സ്‌ 36,487 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. ഒരു ഘട്ടത്തില്‍ 36,661.66 പോയിന്റ്‌ വരെ സെന്‍സെക്‌സ്‌ ഉയര്‍ന്നിരുന്നു.

നിഫ്‌റ്റി 10,763.65 ല്‍ ക്ലോസ്‌ ചെയ്‌തു. വ്യാപാരത്തിനിടെ നിഫ്‌റ്റി 10,811.40 പോയിന്റ്‌ വരെ ഉയര്‍ന്നിരുന്നു. നിഫ്‌റ്റി സുപ്രധാന സമ്മര്‍ദ നിലവാരമായ 10,550 പോയിന്റ്‌ കഴിഞ്ഞയാഴ്‌ച തന്നെ ഭേദിച്ചിരുന്നു. ഇന്ന്‌ ആ നിലവാരത്തിനും മുകളിലായി ക്ലോസ്‌ ചെയ്‌തതോടെ മുന്നേറ്റ പ്രവണതക്ക്‌ ശക്തി കൂടുകയാണ്‌. 10,800ല്‍ നിഫ്‌റ്റിക്ക്‌ നേരിയ സമ്മര്‍ദമുണ്ട്‌.

Also read:  പ്രവാസി ഇന്ത്യക്കാരുടെ പോസ്റ്റല്‍ വോട്ട്: പൂര്‍ണ പിന്തുണ അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഓട്ടോമൊബൈല്‍ ഓഹരികളാണ്‌ ഇന്നും കുതിപ്പിന്‌ ശക്തിയേകിയത്‌. നിഫ്‌റ്റി ഓട്ടോ സൂചിക 2.88 ശതമാനമാണ്‌ ഉയര്‍ന്നത്‌. മഹീന്ദ്ര & മഹീന്ദ്ര 7 ശതമാനവും ടാറ്റാ മോട്ടോഴ്‌സ്‌ 5 ശതമാനവും നേട്ടം രേഖപ്പെടുത്തി.

Also read:  കാര്‍ഷിക മേഖലയിലെ മാറ്റങ്ങള്‍ കര്‍ഷകര്‍ ഉള്‍ക്കൊളളണം: പ്രധാനമന്ത്രി

മഹീന്ദ്ര & മഹീന്ദ്ര, ബജാജ്‌ ഫിനാന്‍സ്‌, ഹിന്‍ഡാല്‍കോ, ടാറ്റാ മോട്ടോഴ്‌സ്‌, റിലയന്‍സ്‌ ഇന്റസ്‌ട്രീസ്‌ എന്നിവയാണ്‌ ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച്‌ നിഫ്‌റ്റി ഓഹരികള്‍. 50 ഓഹരികള്‍ ഉള്‍പ്പെട്ട സൂചികയായ നിഫ്‌റ്റിയില്‍ 40 ഓഹരികളും ഇന്ന്‌ നേട്ടമുണ്ടാക്കി.

തുടര്‍ച്ചയായി കുതിച്ചുകൊണ്ടിരിക്കുന്ന റിലയന്‍സ്‌ ഇന്ന്‌ 52 ആഴ്‌ചത്തെ ഉയര്‍ന്ന വിലയില്‍ പുതിയ റെക്കോഡ്‌ രേഖപ്പെടുത്തി. 1858 രൂപ വരെ ഇന്ന്‌ റിലയന്‍സിന്റെ ഓഹരി വില ഉയര്‍ന്നു. 20 ശതമാനമാണ്‌ ഈ ഓഹരി കഴിഞ്ഞ ഒരു മാസത്തിനിടെ നല്‍കിയ നേട്ടം.

Also read:  'അങ്കിള്‍ജീ ഡല്‍ഹിയില്‍ വേറെ ജോലി നോക്കൂ, ബംഗാള്‍ രക്ഷപ്പെടും';ഗവര്‍ണര്‍ക്കെതിരെ ബന്ധു നിയമന ആരോപണവുമായി മഹുവ മൊയ്ത്ര

ഓട്ടോ ഓഹരികള്‍ക്ക്‌ പുറമെ മെറ്റല്‍ ഓഹരികളും ഇന്ന്‌ മികച്ച പ്രകടനമാണ്‌ കാഴ്‌ച വെച്ചത്‌. അതേ സമയം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫാര്‍മ മേഖലയുടെ പ്രകടനം ദുര്‍ബലമാണ്‌.