
നിഫ്‌റ്റി 11,500ന് മുകളിലേക്ക് തിരികെ കയറി
ഓഹരി വിപണി കരകയറ്റം തുടരുന്നു. തിങ്കളാഴ്‌ചത്തെ ഇടിവിനു ശേഷം തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വിപണി മുന്നേറിയത്. ശക്തമായ ചാഞ്ചാട്ടമാണ് വിപണിയില്‍ ദൃശ്യമായത്. ഈ മുന്നേറ്റം നിഫ്‌റ്റി വീണ്ടും 11,500 പോയിന്റിന് മുകളിലേക്ക് ഉയരാന്‍ സഹായകമായി. 11,800 പോയിന്റിലാണ് അടുത്ത സമ്മര്‍ദം.














