കൊച്ചി: എക്കാലത്തെയും റെക്കോര്‍ഡ് നിരക്ക് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. പവന് 1,600 രൂപ കുറഞ്ഞ് 39,200 രൂപയായി. ഗ്രാമിന് 200 രൂപ കുറഞ്ഞ് 4,900 രൂപയായി. നാല് ദിവസം കൊണ്ട് പവന് 2,800 രൂപയാണ് കുറഞ്ഞത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ഈ മാസം ഏഴാം തീയതി സര്‍വകാല റെക്കോര്‍ഡ് നിരക്ക് രേഖപ്പെടുത്തിയ സ്വര്‍ണവിലയാണ് 39,200 ലേക്ക് എത്തിയത്.
കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഇടിവ് രേഖപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച രണ്ടു തവണയായി പവന് 800 രൂപയും ഇന്നലെ 400 രൂപയും കുറഞ്ഞിരുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലകുറവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്. ഡോളര്‍ കരുത്താര്‍ജിക്കുന്നതും ഉയര്‍ന്ന സ്വര്‍ണ വിലയില്‍ ലാഭമുണ്ടാകുന്നതും വില കുറയുന്നതിന് കാരണമാകുന്നുണ്ട്.