യൂസഫലി എന്ന മനുഷ്യസ്നേഹി

M A Yusafali

 

കോവിഡ് മഹാമാരി മൂലം സാമ്പത്തിക രംഗം ആകെ താളം തെറ്റി നില്‍ക്കുകയാണ്.വാണിജ്യ മേഖലയാകെ തന്നെ കടക്കെണിയില്‍ നില്‍ക്കുന്ന അവസ്ഥ. പല സ്ഥാപനങ്ങളിലും ശമ്പളം മുടങ്ങുകയോ വെട്ടിക്കുറക്കുയോ ചെയ്യുന്നുണ്ട്. എന്നാല്‍ ഇതിനെല്ലാം വിപരീതമായി, ജീവനക്കാരെ കുടുംബാംഗങ്ങളെ പോലെ കണ്ട് കൃത്യമായി ശമ്പളം കൊടുക്കാനും ഓണത്തിന് 2 ദിവസം മുമ്പ് തന്നെ ശമ്പളം നല്‍കുവാനും തീരുമാനിച്ചിരിക്കുകയാണ് മലയാളിയും പ്രമുഖ വ്യവസായിയുമായ എം.എ യൂസഫലി എന്ന മനുഷ്യസ്നേഹി.

ഇപ്പോഴത്തെ അവസ്ഥയില്‍ എല്ലാവരും കഷ്ട്ടത്തിലാണ്.ബിസിനസ് 50 ശതമാനമേ നടക്കുന്നുള്ളൂ. കോവിഡ് കാലത്തും 53,000 വരുന്ന ജീവനക്കാര്‍ക്ക് ശമ്പളം ഇതുവരെ മുടങ്ങിയിട്ടില്ല. ഓണത്തിന് 2 ദിവസം മുമ്പായി 29 ന് സാലറി കൊടുക്കാന്‍ നിര്‍ദ്ദേശിച്ചു. ജീവനക്കാരില്‍ കൂടുതലും മലയാളികളായത് കൊണ്ടാണ് തന്‍റെ ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. കൊടുക്കാന്‍ കാശില്ലെങ്കില്‍ ബാങ്കില്‍ നിന്ന് കടമെടുത്താണെങ്കിലും സാലറി കൊടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഓണം അവർക്കും ആഘോഷിക്കാൻ സാധിക്കട്ടെ എന്നാണ് മനുഷ്യസ്നേഹിയായ എം.എ.യൂസഫ് അലിയുടെ നിലപാട് .

Also read:  കൊല്ലത്ത് ദേശാടന പക്ഷിയെ വേണ്ടെന്ന് പോസ്റ്റർ

ഈ പച്ചയായ സഹജീവി സ്നേഹം ഒന്ന് മാത്രമാണ് അദ്ദേഹത്തെ ഇത്രയും വലിയ നിലയിൽ എത്തിച്ചത്. നല്ലകാലത്ത് തന്‍റെ കമ്പനിക്ക് വേണ്ടി ചോര നീരാക്കി പണിയെടുത്തവരെ ഒഴിവാക്കാതെ ചേർത്ത് പിടിക്കുന്ന നിലപാടാണ് ഇത്. ഇത്രയും വലിയ മഹാമാരി വന്നിട്ടും ജീവനക്കാരുടെ ശമ്പളത്തിൽ ഒരു രൂപ പോലും കുറയ്ക്കാതെ നൽകി വരുന്ന ആ മഹത്വം എത്ര പറഞ്ഞാലും മതിവരില്ല.

Also read:  ജിദ്ദയില്‍ അനധികൃതമായി നിർമിച്ച കൊട്ടാരസദൃശമായ ഭവനം നഗരസഭ പൊളിച്ചു നീക്കി.

നല്ല സമയത്ത് കൂടെ നിന്നവരാണ് അവര്‍, അപ്പോള്‍ മോശം സമയം വന്നപ്പോള്‍ അവരെ തള്ളിക്കളയുന്നത് ശരിയല്ല. ഒരു കുടുംബത്തിലെ അംഗങ്ങളായാണ് അവരെ കാണുന്നത്.അവരുടെ ബുദ്ധിമുട്ട് സ്വന്തം ബുദ്ധിമുട്ട് പോലെയാണ് കരുതുന്നത്. ബുദ്ധിമുട്ടുള്ള കാലത്ത് അവരുടെ കൂടെ നിക്കുന്നതാണ് തന്‍റെ നയമെന്നും അദ്ദേഹം വ്യക്തമാക്കി.

28000 ത്തിനടുത്ത് ഇന്ത്യാക്കാരടക്കം 53,000-ത്തോളം പേർ ജോലി ചെയ്യുന്ന ഗൾഫിലെ പ്രമുഖ വ്യാപാര സ്ഥാപനമായ എം.കെ. ഗ്രൂപ്പിന്‍റെയും ലുലു ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പിന്‍റെയും മാനേജിങ് ഡയറക്ടറാണ് യൂസഫലി. സാമൂഹ്യരംഗത്തെ സംഭാവനകൾ കണക്കിലെടുത്ത് 2008 ൽ രാജ്യം ഇദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. കൊച്ചിയിൽ സ്മാർട്സിറ്റി പദ്ധതി കൊണ്ടുവരുന്നതിലും പ്രമുഖ പങ്കുവഹിച്ചു.

Also read:  ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക മീഡിയ കോൺഫറൻസിന്റെ ചിക്കാഗോ ചാപ്റ്റർ കിക്ക്‌ ഓഫ് മീറ്റിംഗ് ജൂലൈ 6 ഞായറാഴ്ച.

പ്രധാനമന്ത്രിയുടെ അന്തർദേശീയ ഉപദേശക സമിതി അംഗം, ഇന്ത്യൻ വികസന സമിതി രക്ഷാധികാരി, അബൂദാബി ചേംബർ ഓഫ് കൊമേഴ്സ്‌ ആൻഡ്‌ ഇൻഡസ്ട്രി ഡയറക്ടർ ബോർഡ്‌ അംഗം, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഡയറക്ടർ, നോർക്ക റൂട്ട്സ് ഡയറക്ടർ ബോർഡ് അംഗം, എയർ ഇന്ത്യയുടെ സ്വതന്ത്ര ചുമതലയുള്ള ഡയറക്ടർ എന്നീ നിലകളിലും അദ്ദേഹത്തിന്‍റെ സേവനം രാജ്യത്തിന് ലഭിച്ചിട്ടുണ്ട്.

 

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

കണ്ണീരോടെ കണ്ഠമിടറി മുദ്രാവാക്യങ്ങൾ;വിഎസിന് ജനഹൃദയങ്ങളിൽ നിന്നുള്ള അന്ത്യാഭിവാദ്യം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൻ്റെ വേദനയിലാണ് കേരളം. ഇന്നലെ എകെജി സെന്ററിൽ നടന്ന പൊതുദർശനത്തിന് ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അവസാന ആദരം അർപ്പിക്കാൻ എത്തിയത്.

Read More »

വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു: ഒരു ശതാബ്ദിയോളം നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിട

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ (101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക്

Read More »

മലയാളി വിദ്യാർഥികൾക്കും പ്രവാസികൾക്കും നോര്‍ക്കയുടെ ഐഡി കാർഡ്; പുതിയ പോർട്ടൽ ആരംഭിക്കും

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലെ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്‌സ് ആരംഭിക്കുന്ന ‘മൈഗ്രേഷൻ സ്റ്റുഡന്റ്സ് പോർട്ടൽ’ വൈകാതെ പ്രവർത്തനമാരംഭിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് സമഗ്ര തിരിച്ചറിയൽ കാർഡ് ലഭിക്കും. Also

Read More »

പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ; എൻആർകെ ഐഡി കാർഡ് ഇനി സംസ്ഥാനപ്രവാസികൾക്കും

തിരുവനന്തപുരം ∙ വിദേശത്ത് മാത്രമല്ല, കേരളത്തിനു പുറത്തുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളികൾക്കും ഇനി മുതൽ നോർക്ക റൂട്ട്സ് നൽകുന്ന പ്രത്യേക തിരിച്ചറിയൽ കാർഡ് — എൻആർകെ ഐഡി കാർഡ്

Read More »

1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ; നോർക്കയുടെ എൻഡിപിആർഇഎ പദ്ധതിയിലൂടെ പിന്തുണ

മലപ്പുറം: തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് (എൻഡിപിആർഇഎ) പദ്ധതിയുടെ ഭാഗമായാണ് 1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ വിതരണം ചെയ്യാൻ നോർക്ക റൂട്ട്സ് പദ്ധതിയിട്ടിരിക്കുന്നത്.

Read More »

POPULAR ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »