ന്യൂഡല്‍ഹി: എസ്.എന്‍.സി ലാവ്‌ലി കേസ് സുപ്രീംകോടതി അടുത്ത വ്യാഴാഴ്ച പരിഗണിക്കും. കേസ് അടിയന്തര പ്രാധാന്യമുള്ളതാണെന്നും വേഗത്തില്‍ പരിഗണിക്കണമെന്നും സിബിഐ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് യു.യു ലളിതിന്റെ ബഞ്ചുതന്നെയാകും കേസ് പരിഗണിക്കുക. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് സിബിഐക്കു വേണ്ടി ഇന്ന് കോടതിയില്‍ ഹാജരായത്.
ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ലാവലിന്‍ കേസ് മറ്റൊരു ഉചിതമായ ബെഞ്ചിലേക്കു വിടാന്‍ കഴിഞ്ഞമാസം ജസ്റ്റിസ് യു.യു ലളിത് ഉത്തരവിട്ടെങ്കിലും വീണ്ടും അദ്ദേഹത്തിന്റെ ബഞ്ചിന് മുന്‍പാകെയാണ് കേസ് എത്തിയത്.
11 മാസത്തെ ഇടവേളയ്ക്കുശേഷം ഓഗസ്റ്റ് 31 ന് ലാവലിന്‍ കേസ് ജസ്റ്റിസ് ലളിതിന്റെ ബഞ്ചിലെത്തിയിരുന്നു. എന്നാല്‍ 2017 മുതല്‍ കേസ് പരിഗണിച്ചുവരുന്നത് ജസ്റ്റിസ് എന്‍.വി രമണയുടെ ബഞ്ചാണെന്നും അതിനാല്‍ കേസ് ഉചിതമായ ബഞ്ചിലേക്കുതന്നെ വിടണമെന്നും അന്ന് ലളിത് ആവശ്യപ്പെട്ടിരുന്നു.











