English हिंदी

Blog

prasanth bhushan

 

കോ​ട​തി​യ​ല​ക്ഷ്യ കേ​സി​ല്‍ മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ പ്ര​ശാ​ന്ത് ഭൂ​ഷ​ണി​ന് ഒ​രു രൂ​പ പി​ഴ ശി​ക്ഷ വി​ധി​ച്ച്‌ സു​പ്രീം കോ​ട​തി. ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് വി​ധി പ​റ​ഞ്ഞ​ത്. സെ​പ്റ്റം​ബ​ര്‍ 15ന​കം പി​ഴ തുക പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍ അ​ട​യ്ക്ക​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ല്‍ മൂ​ന്നു മാ​സം ത​ട​വ് അ​നു​വ​ഭി​ക്കേ​ണ്ടി വ​രു​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു.

Also read:  സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ വീരമൃത്യു വരിച്ചവരില്‍ മലയാളി സൈനികനും

കേ​സി​ല്‍ ഒ​ടു​വി​ല്‍ സു​പ്രീം​കോ​ട​തി​യി​ല്‍ ന​ട​ന്ന വാ​ദ​ത്തി​നി​ടെ, പ്ര​ശാ​ന്ത് ഭൂ​ഷ​ണിനെ ശി​ക്ഷി​ക്ക​രു​തെ​ന്നും താ​ക്കീ​ത് ന​ല്‍​കി വി​ട്ട​യ​ക്ക​ണ​മെ​ന്നും അ​റ്റോ​ര്‍​ണി ജ​ന​റ​ല്‍ കെ.​കെ. വേ​ണു​ഗോ​പാ​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ടു​ത്ത ശി​ക്ഷ​യി​ലേ​ക്ക് കോ​ട​തി ക​ട​ക്കാ​തിരുന്നതെന്നാണ് വി​വ​ര​ങ്ങ​ള്‍.