ഇന്ത്യയുടെ 72-ാമത് റിപ്പബ്ലിക് ദിനാഘോഷം കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഷാർജ ഇന്ത്യൻ അസോസിയേഷനിലും ഷാർജ ഇന്ത്യൻ സ്കൂളുകളിലും നടന്നു. അസോസിയേഷനിൽ ദുബൈ ഇന്ത്യൻ കോൺസുലേറ്റിലെ കമ്മ്യൂണിറ്റി അഫയേഴ്സ് കോൺസൽ ഉത്തം ചന്ദ് പതാക ഉയർത്തി. രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം വായിച്ചു.ആക്ടിംഗ് പ്രസിഡൻറ് അഡ്വ. വൈ. എ. റഹീം,ജനറൽ സെക്രട്ടറി അബ്ദുള്ള മല്ലച്ചേരി,ആക്ടിംഗ് ട്രഷറർ ഷാജി കെ. ജോൺ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ബാബു വർഗീസ്,അഹമ്മദ് റാവുത്തർ ഷിബിലി,പ്രദീഷ് ചിതറ,എൻ. ആർ. പ്രഭാകരൻ,ഷഹാൽ ഹസ്സൻ,എ, യൂസഫ് സഗീർ, അബ്ദുള്ള ചേലേരി,നസീർ.ടി.വി,മുൻ ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
ഷാർജ ഇന്ത്യൻ സ്കൂൾ ഗുബൈബയിലും,ജുവൈസയിലും അഡ്വ.വൈ.എ.റഹീമാണ് പതാക ഉയർത്തിയത്.വിവിധ ചടങ്ങുകളിൽ പ്രിൻസിപ്പൽ പ്രമോദ് മഹാജൻ,ആക്ടിംഗ് പ്രിൻസിപ്പൽമുഹമ്മദ് അമീൻ,വൈസ് പ്രിൻസിപ്പൽ മിനി മേനോൻ, ഹെഡ്മാസ്റ്റർ രാജീവ് മാധവൻ എന്നിവർ സംബന്ധിച്ചു.പ്ലസ് ടു വിദ്യാർത്ഥികൾക്കായി പ്രത്യേക സൂം മീറ്റിങ്ങും സൂമിലൂടെ വിവിധ ക്ലാസുകളിലെ വിദ്യാർത്ഥികളുടെ റിപ്പബ്ലിക്ക് ദിന കലാപരിപാടികളും അരങ്ങേറി.












