English हिंदी

Blog

RAMSAM

കേരളത്തില്‍ റമസാന്‍ വ്രതാരംഭം ചൊവ്വാഴ്ച മുതല്‍. കാപ്പാട് മാസപ്പിറവി കണ്ടതിനാല്‍ ഏപ്രില്‍ 13 റമസാന്‍ ഒന്നായിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു.

കോഴിക്കോട് : കേരളത്തില്‍ റമസാന്‍ വ്രതാരംഭം ചൊവ്വാഴ്ച മുതല്‍. കാപ്പാട് മാസപ്പിറവി കണ്ടതിനാല്‍ ഏപ്രില്‍ 13 റമസാന്‍ ഒന്നായിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു.

Also read:  പുഷ്പ ഫല സസ്യ വൈവിധ്യങ്ങളടക്കം അണിനിരത്തി ലുലു ഫ്‌ളവര്‍ ഫെസ്റ്റ്

ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.

Also read:  കെ റെയില്‍ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കല്‍, 20.50 കോടി അനുവദിച്ചു ; എതിര്‍പ്പുകള്‍ അവഗണിച്ച് സര്‍ക്കാര്‍ മുന്നോട്ട്

സൗദി അറേബ്യ, ഖത്തര്‍ എന്നിവടങ്ങളിലും റമസാന്‍ വ്രതാനുഷ്ടാനം ചൊവ്വാഴ്ച ആരംഭിക്കും. ഞായറാഴ്ച മാസപ്പിറവി ദൃശ്യമാകാത്തതിനെത്തുടര്‍ന്നാണ് തീരുമാനം. തിങ്കളാഴ്ച ശഅബാന്‍ 30 ദിവസം പൂര്‍ത്തിയാക്കി ചൊവ്വാഴ്ച റമസാന്‍ ഒന്നായിരിക്കും.

Also read:  ഹോം ക്വാറന്‍റീന്‍ പുതിയ മാര്‍ഗ്ഗ രേഖ ഇറക്കി അബുദാബി - നിയമം തെറ്റിച്ചാൽ ഒരുലക്ഷം ദിർഹം വരെ പിഴ ചുമത്തും