Web Desk
ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയ്ക്ക് സമീപം ബോട്ട് മുങ്ങി 23 പേര്‍ മരിച്ചു. നിരവധി യാത്രക്കാരുമായി പോയ ബോട്ട് മറ്റൊരു ബോട്ടുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബോട്ടില്‍ നിന്നും 23 മൃതശരീരങ്ങള്‍ കണ്ടെടുത്തതായി ധാക്കയിലെ ഫയര്‍ ബ്രിഗേഡ് ഉദ്യോഗസ്ഥന്‍ ഇനായത് ഹുസൈന്‍ പറഞ്ഞു. മരിച്ചവരില്‍ മൂന്ന് കുട്ടികളുണ്ട്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
50 പേര്‍ ബോട്ടില്‍ ഉണ്ടായിരുന്നതായി വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. മുഴുവന്‍ പേരും മരിച്ചതായാണ് പ്രാഥമിക നിഗമനം. രാജ്യത്തെ എറ്റവും വലിയ നദീ തുറമുഖമായ സദര്‍ഘട്ടിന് സമീപത്താണ് അപകടമുണ്ടായത്.