English हिंदी

Blog

UMRAH

 

മക്ക: ഞായറാഴ്ച്ച ആരംഭിക്കുന്ന രണ്ടാം ഘട്ട ഉംറ തീര്‍ത്ഥാടനത്തിന് കൂടുതല്‍ പെര്‍മിറ്റുകള്‍ അനുവദിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ നിര്‍വഹിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ഇഅ്തമര്‍നാ ആപ് വഴി പെര്‍മിറ്റിന് അപേക്ഷിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. 4 പെര്‍മിറ്റുകളാണ് അധികമായി അനുവദിച്ചിരിക്കുന്നത്. പ്രാരംഭത്തില്‍ ഉംറ പെര്‍മിറ്റ് സേവനം മാത്രമാണ് ഇഅതമര്‍നാ ആപ് വഴി ലഭിച്ചിരുന്നത്.

ഒന്നാം ഘട്ടത്തില്‍ ദിവസേനെ ആറായിരം പേര്‍ക്ക് മാത്രമായിരുന്നു ഉംറ നിര്‍വഹിക്കാന്‍ അവസരം ഉണ്ടായിരുന്നത്. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ 15000 പേര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ അനുവദിക്കുന്നതിന്റെ അടിസ്ഥനത്തിലാണ് കൂടുതല്‍ പെര്‍മിറ്റിന് ബുക്കിംഗ് സ്വീകരിക്കുന്നത്.

Also read:  ജി-20 ഉച്ചകോടിക്ക് ഇന്ന് സൗദിയില്‍ തുടക്കമാകും

ഹറം പള്ളിയില്‍ അണു നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി റോബോട്ടിന്റെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ തൂരുമാനിച്ചു. 10 ദിവസം മുന്‍പാണ് പള്ളിയില്‍ റോബോട്ടിന്റെ സേവനം പ്രയോജനപ്പെടുത്തിയത്. ഇത് വിജയകരമാണെന്ന് കണ്ടതിനെത്തുടര്‍ന്ന് കൂടുതല്‍ റോബോട്ടുകളുടെ സേവനം ലഭ്യമാക്കുവാന്‍ ഹറംകാര്യ വിഭാഗം തീരുമാനിച്ചത്.  അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉടന്‍ തന്നെ കൂടുതല്‍ റോബോട്ടുകള്‍ ഹറം പള്ളിയില്‍ എത്തുമെന്ന് അധികൃതര്‍ അറിയിച്ചു. 4500ല്‍ അധികം ലിറ്റര്‍ ലായനി ഉപയോഗിച്ചാണ് പള്ളി ശുചിയാക്കുന്നത്.  തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിതമായി കര്‍മ്മങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി സാങ്കേതിക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്താനാണ് തീരുമാനം. ഇതിന്റെ ഭാഗമായാണ് കൂടുതല്‍ റോബോട്ടുകളെ കൊണ്ടുവരുന്നത്.

Also read:  കോവിഡ് കാലത്തെ ശമ്പളം വെട്ടിക്കുറക്കല്‍ അനുമതി സൗദി പിന്‍വലിച്ചു

ഇഅ്തമര്‍ന ആപിലൂടെ അനുവദിക്കുന്ന അധിക പെര്‍മിറ്റുകള്‍:

  • പ്രാരംഭത്തില്‍ ഉംറ പെര്‍മിറ്റ് സേവനമാണ് ഇഅതമര്‍നാ നല്‍കിയത്.
  • മക്കയിലെ വിശുദ്ധ ഹറമില്‍ നമസ്‌കാരം നിര്‍വഹിക്കുന്നതിനുള്ള പെര്‍മിറ്റ്.മദീനയില്‍
  • പ്രവാചകന്റെയും അനുചരന്മാരുടെയും ഖബറിടങ്ങള്‍ സന്ദര്‍ശിച്ച് സലാം ചൊല്ലുന്നതിനുള്ള പെര്‍മിറ്റുകള്‍.
  • മസ്ജിദുന്നബവിയിലെ റൗളാശരീഫില്‍ നമസ്‌കാരം നിര്‍വഹിക്കുന്നതിന് പുരുഷന്മാര്‍ക്ക് പ്രത്യേകം പെര്‍മിറ്റ് അനുവദിക്കുന്നു.
  • റൗള ശരീഫില്‍ നമസ്‌കാരം നിര്‍വഹിക്കുന്നതിന് വനിതകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നു.