English हिंदी

Blog

grocery-shop

 

ജിദ്ദ: സൗദിയില്‍ ആരോഗ്യമുന്‍കരുതലുകള്‍ പാലിക്കാത്തവരെ കടകളിലേക്ക് പ്രവേശിപ്പിച്ചാല്‍ പതിനായിരം റിയാല്‍ പിഴ ചുമത്തുമെന്ന് ആരോഗ്യ മന്ത്രാലയം . രണ്ടാം തവണയും കുറ്റം ആവര്‍ത്തിച്ചാല്‍ ശിക്ഷ ഇരട്ടിയാകും. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് തവക്കല്‍നാ അപ്ലിക്കേഷനില്‍ ആരോഗ്യസ്ഥിതി തെളിയിക്കണം. ചട്ടങ്ങള്‍ പാലിക്കാത്തവരെ കുറിച്ച് വിവരം നല്‍കണമെന്ന് ആഭ്യന്തര മന്ത്രാലയം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Also read:  സൗദിയില്‍ ആശ്വാസം: കോവിഡ് ബാധിതരെക്കാള്‍ രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നു

സൗദിയില്‍ കോവിഡിന്റെ രണ്ടാം തരംഗത്തിനുള്ള സാധ്യത സംബന്ധിച്ച് പലതവണ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയതാണ്. വരും കാലങ്ങളില്‍ കേസുകളുടെ എണ്ണം വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ഹാനി ജൗകതര്‍ പറഞ്ഞു.

Also read:  പ്രളയ ഭീഷണിയും പ്രകൃതിക്ഷോഭവും: ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്

രാജ്യത്തെ കാലാവസ്ഥയില്‍ വരാനിരിക്കുന്ന മാറ്റവും, വീടിനകത്തും പുറത്തുമായി കുടുംബങ്ങളുടെ ഒത്ത് ചേരലുകള്‍ വര്‍ധിച്ചതും ഇതിന് കാരണമാകും. കൂടാതെ മാസ്‌ക് ധരിക്കുന്നതുള്‍പ്പെടെയുള്ള ആരോഗ്യ മുന്‍കരുതലുകള്‍ പാലിക്കുന്നതില്‍ ജനങ്ങള്‍ അശ്രദ്ധരാകുന്നതും കേസുകള്‍ വര്‍ധിക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.

Also read:  സൗദിയില്‍ ഔഷധ നിര്‍മാണ, വിതരണ ജോലികളിലും സ്വദേശിവത്കരണം