English हिंदी

Blog

Shailaja Teacher

തിരുവനന്തപുരം: സംസ്ഥാനത്ത് മിക്ക ജില്ലകളിലും മഴക്കെടുതികളും പ്രളയ ഭീഷണിയും കടല്‍ക്ഷോഭവും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. പ്രകൃതിക്ഷോഭം നേരിടാന്‍ സജ്ജമായിരിക്കണമെന്ന് എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി.

Also read:  സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്

പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് ഇതിനോടകം ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളുടെ ദൈനംദിന പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ അന്നന്ന് സമര്‍പ്പിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ഏതെങ്കിലും പ്രദേശത്ത് അടിയന്തിര സാഹചര്യമുണ്ടായാല്‍ സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമിലെ 9946102865 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

Also read:  പാലാരിവട്ടം പാലം; നഷ്ടപരിഹാരം ആശ്യപ്പെട്ട് ആര്‍ഡിഎസ് കമ്പനിക്ക് സര്‍ക്കാര്‍ നോട്ടീസ്

വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലും, രോഗതീവ്രത റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളിലും എലിപ്പനി രോഗവ്യാപനം തടയുന്നതിനായി രോഗ പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുമെന്നും മന്ത്രി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. എലിപ്പനി തടയാന്‍ എല്ലാ ജില്ലകളിലും ഡോക്സി ഡേ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

Also read:  തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാര്‍ തോറ്റു