മസ്കറ്റ്: ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്നും ഒമാനിലേക്ക് കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തുന്നു. കോഴിക്കോട് നിന്നും മസ്‌കറ്റിലേക്കുള്ള സര്‍വീസിന് 21 റിയാല്‍ (3990രൂപ) മാത്രമാണ് ടിക്കറ്റ് ചാര്‍ജ്.നവംബര്‍ മാസം അവസാനം വരെ ഈ നിരക്കില്‍ യാത്ര ചെയ്യാനാകുമെന്ന് സലാം എയര്‍ അധികൃതര്‍ അറിയിച്ചു.
ടിക്കറ്റുകള്‍ www.salamair.com എന്ന വെബ്‌സൈറ്റ് വഴിയോ,ട്രാവല്‍ ഏജന്‍സികള്‍ വഴിയോ ബുക്ക് ചെയ്യാം. ഈ ടിക്കറ്റുകളില്‍ ഏഴു കിലോ തൂക്കം വരുന്ന ഹാന്‍ഡ് ലഗേജും 20 കിലോ ചെക്ക് ഇന്‍ അലവന്‍സും അനുവദിക്കും.കോഴിക്കോടിന് പുറമെ ചെന്നൈ, ഹൈദരാബാത് എന്നിവിടങ്ങളില്‍ നിന്നും ഇതേ നിരക്കില്‍ സലാം എയര്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.