English മലയാളം

Blog

INDIA COVID

 

രാജ്യത്ത് 24 മണിക്കൂറിനിടെ 83,809 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 49.30 ലക്ഷമായി. ഒരു ലക്ഷത്തിനടുത്താണ് പ്രതിദിനം ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം. 24 മണിക്കൂറിനിടെ 1054 പേർ കൊറോണവൈറസ് ബാധിച്ച് മരിക്കുകയുമുണ്ടായി.

Also read:  തലസ്ഥാനത്ത് കൂടുതല്‍ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍

ഇതോടെ ആകെ കോവിഡ് മരണങ്ങൾ 80,766 ആയി. 9.90 ലക്ഷം പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 38.59 ലക്ഷം പേർ രോഗമുക്തരായി. ആഗോള തലത്തിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ യുഎസിന് പിന്നിൽ രണ്ടാമത് തുടരുകയാണ് ഇന്ത്യ. അതേ സമയം കഴിഞ്ഞ കുറച്ചുദിവസങ്ങളായി ദിനംപ്രതിയുള്ള കോവിഡ് രോഗികളുടെ എണ്ണവും മരണവും ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.