നൗഷാദ് പുന്നത്തലയുടെ വേര്‍പാട് പ്രവാസ ലോകത്തെ ദുഖത്തിലാഴ്ത്തി

noushadpunnathala

പ്രവാസികള്‍ക്ക് നഷ്ടപ്പെട്ടത് മികച്ച സംഘാടകനേയും സാമൂഹ്യ പ്രവര്‍ത്തകനേയും

ബുദാബി  : കഴിഞ്ഞ ദിവസം നാട്ടില്‍ അന്തരിച്ച പ്രവാസി സാമൂഹ്യ പ്രവര്‍ത്തകന്‍ നൗഷാദ് പുന്നത്തലയ്ക്ക് സ്‌നേഹാദരങ്ങളുടെ ദുഖ സ്മരണയില്‍ പ്രവാസ ലോകം വിടചൊല്ലി.

കോവിഡ് ബാധിതനായി കഴിയവേ സ്വദേശമായ കൊല്ലത്തുവെച്ചാണ് അന്ത്യം സംഭവിച്ചത്.

യുഎഇയിലെ പ്രവാസി സംഘടനകളുടെ അമരക്കാരനായിരുന്നു. യുണൈറ്റഡ് മലയാളി അസോസിയേഷന്‍ കണ്‍വീനര്‍, കൊല്ലം പ്രവാസി സംഗമം പ്രസിഡന്റ്, ഭാവന ആര്‍ട്‌സ് സൊസൈറ്റി അദ്ധ്യക്ഷന്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

അസുഖ ബാധിതനായി കഴിഞ്ഞ ഒന്നര കൊല്ലമായി നാട്ടിലായിരുന്നു. എന്നാല്‍, അതിനിടെ കോവിഡ് സ്ഥിരീകരിച്ചതോടെ ആരോഗ്യ നില വഷളാകുകയായിരുന്നു.

36 വര്‍ഷമായി ദുബായില്‍ പ്രവര്‍ത്തിച്ചിരുന്ന നൗഷാദ് പ്രതിരോധ വകുപ്പിലായിരുന്നു, വിരമിച്ച ശേഷം സ്വന്തമായി ലോജിസ്റ്റിക് കമ്പനി നടത്തി വരികയായിരുന്നു.

പ്രവാസി പ്രശ്‌നങ്ങളില്‍ രാഷ്ട്രീയം നോക്കാതെ ഇടപെടുകയും ജീവകാരുണ്യ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. പ്രവാസി വിഷയങ്ങള്‍ അവതരിപ്പിക്കാനും സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും മുന്‍നിരയിലായിരുന്നു നൗഷാദ്.

വിമാനത്താവളങ്ങളിലെ യൂസേഴ്‌സ് ഫീ പിരിക്കലിനെതിരേയും വിമാന ടിക്കറ്റ് വര്‍ര്‍ദ്ധനവിനെതിരേയും നിരന്തരം സമരം ചെയ്ത് പരിഹാരത്തിന് ശ്രമിച്ചിരുന്നു.

എംബസി, കോണ്‍സുലേറ്റ് എന്നിവടങ്ങളിലെത്തി പ്രവാസി വിഷയങ്ങള്‍ അവതരിപ്പിച്ച് പ്രശ്‌നം പരിഹാരം തേടുമായിരുന്നു.

നയതന്ത്ര കാര്യായലങ്ങളില്‍ പ്രവാസി പ്രശ്‌നങ്ങള്‍ പതിവായി കേള്‍ക്കുന്നതിന് സിറ്റിംഗ് നടത്തുന്നതിന് പ്രയത്‌നിച്ചു.

നാട്ടില്‍ എത്തിയിട്ടും പ്രവാസി സുഹൃത്തുക്കളെ വിളിച്ച് വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു.

നൗഷാദിന്റെ ഖബറടക്കം കൊല്ലം അഞ്ചാലുമൂട് മാവല്ലി ജുമ മസ്ജിദില്‍ നടത്തി. ഭാര്യ ആരിഫ് , മകള്‍ ഹാജറ, മരുമകന്‍ ഫഹദ്

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. 2024ൽ

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES