സിപ്ലയുടെ ഓഹരി കുതിച്ചു; നാലര വര്‍ഷത്തെ ഉയര്‍ന്ന വില

ഔഷധ ഉല്‍പ്പാദന രംഗത്തെ പ്രമുഖ കമ്പനിയായ സിപ്ലയുടെ ഓഹരി വില ഇന്ന്‌ നാലര വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. ഇന്ന്‌ 692.50 രൂപ വരെ ഓഹരി വില ഉയര്‍ന്നു. മറ്റ്‌ ഫാര്‍മ ഓഹരികളും ഇന്ന്‌ പൊതുവെ ഉയര്‍ന്ന പ്രകടനമാണ്‌ കാഴ്‌ച വെച്ചത്‌.
കോവിഡ്‌-19 മൂലം ജനറിക്‌ മരുന്നുകള്‍ക്ക്‌ വലിയ ഡിമാന്റ്‌ ആണ്‌ ആഗോള തലത്തില്‍ ഉണ്ടായിരിക്കുന്നത്‌. ഈ ഡിമാന്റ്‌ പ്രയോജനപ്പെടുത്താന്‍ സജ്ജമാണ്‌ സിപ്ല. നിലവില്‍ കോറോണ വൈറസ്‌ ബാധിതര്‍ക്ക്‌ ഉപയോഗിക്കുന്ന ബദല്‍ മരുന്നുകളുടെ ഉല്‍പ്പാദനത്തില്‍ സജീവമാണ്‌ സിപ്ല. ഈ അനുകൂല ഘടകങ്ങളാണ്‌ ഓഹരി വില പല വര്‍ഷങ്ങളിലെ ഉയര്‍ന്ന വിലയിലേക്ക്‌ കുതിക്കാന്‍ കാരണമായത്‌.
ഔഷധങ്ങളും ഔഷധ ചേരുവകളും ഉല്‍പ്പാദിപ്പിക്കുന്ന സിപ്ലക്ക്‌ ഇന്ത്യയിലും യുഎസിലും ദക്ഷിണ ആഫ്രിക്കയിലും മറ്റ്‌ രാജ്യങ്ങളിലും സാന്നിധ്യമുണ്ട്‌. എച്ച്‌ഐവി തുടങ്ങിയ വൈറസുകള്‍ക്കുള്ള മരുന്നുകളും കമ്പനി ഗണ്യമായി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്‌.
പൊതുവെ ഫാര്‍മ ഓഹരികള്‍ വിപണിയുടെ പൊതുഗതിയില്‍ നിന്ന്‌ വ്യത്യസ്‌തമായ പ്രകടനമാണ്‌ കാഴ്‌ച വെക്കുന്നത്‌. ഔഷധങ്ങള്‍ക്കുള്ള ഡിമാന്റ്‌ വര്‍ധിച്ചതും രൂപയുടെ മൂല്യം ശോഷിച്ചതും ഫാര്‍മ കമ്പനികള്‍ക്ക്‌ അനുകൂലമായ ഘടകങ്ങളാണ്‌.
രൂപയുടെ മൂല്യത്തില്‍ കനത്ത ഇടിവാണ്‌ കഴിഞ്ഞ മാസങ്ങളില്‍ ഉണ്ടായത്‌. രൂപയുടെ മൂല്യം ഇടിയുന്നതും പുതിയ നിക്ഷേപങ്ങള്‍ നടത്തുന്നതിനുള്ള അവസരമാണ്‌ നല്‍കുന്നത്‌. രൂപയുടെ മൂല്യത്തിലെ ഇടിവ്‌ ഗുണകരമാകുന്ന കമ്പനികളുടെ ഓഹരികള്‍ ഈ അവസരത്തില്‍ നിക്ഷേപകര്‍ക്ക്‌ വാങ്ങാവുന്നതാണ്‌.
കയറ്റുമതി നടത്തുന്ന കമ്പനികള്‍ക്കാണ്‌ രൂപയുടെ ഇടിവ്‌ ഗുണം ചെയ്യുന്നത്‌. ഡോളറില്‍ പേമെന്റ്‌ ലഭിക്കുന്ന ഇത്തരം കമ്പനികളുടെ വരുമാനം ഡോളറിന്റെ മൂല്യം കൂടുന്നതിന്‌ അനുസരിച്ച്‌ കൂടുന്നു. ഫാര്‍മ മേഖലയിലെയും കമ്പനികള്‍ക്ക്‌ രൂപയുടെ മൂല്യത്തിലെ ഇടിവ്‌ മൂലം വരുമാനം മെച്ചപ്പെടാന്‍ വഴിയൊരുങ്ങും.
പൊതുവെ ബെയര്‍ മാര്‍ക്കറ്റില്‍ എഫ്‌എംസിജി, ഫാര്‍മ തുടങ്ങിയ ഡിഫന്‍സീവ്‌ സെക്‌ടറുകളില്‍ നിക്ഷേപം നടത്തുന്നതിന്‌ നിക്ഷേപകര്‍ മുന്നോട്ടുവരാറുണ്ട്‌. അതാണ്‌ ഇപ്പോഴും സംഭവിക്കുന്നത്‌.
ജനറിക്‌ മരുന്നുകളുടെ ഉല്‍പ്പാദനത്തില്‍ ഇന്ത്യ വലിയൊരു ശക്തിയാണ്‌. ലോകത്തി ലെ ഒരു രാജ്യത്തിനും ജനറിക്‌ മരുന്നുകളു ടെ ഡിമാന്റ്‌ ഉയരുമ്പോള്‍ ഇന്ത്യന്‍ ഫാര്‍മ കമ്പനികളെ അവഗണിക്കാനാകില്ല.

Also read:  ഗാന്ധിയന്‍ പി. ഗോപിനാഥന്‍ നായര്‍ അന്തരിച്ചു ; വിടവാങ്ങിയത് നൂറാം പിറന്നാളിന് രണ്ട് ദിവസം മുന്‍പ്

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES