English हिंदी

Blog

saira bhanu

 

ന്യൂഡല്‍ഹി: മുത്തലാഖ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നിയമ പോരാട്ടം നടത്തിയ മുസ്ലീം
വനിത സൈറ ബാനു ബിജെപിയില്‍ ചേര്‍ന്നു. ഉത്തരാഖണ്ഡിലെ ബിജെപി നേതാക്കളുടെ സാന്നിധ്യത്തില്‍ ശനിയാഴ്ചയാണ് ഇവര്‍ ബിജെപി അംഗത്വം സ്വീകരിച്ചത്.

Also read:  ജെഡിയു അധ്യക്ഷസ്ഥാനം ഒഴിഞ്ഞ് നിതീഷ് കുമാര്‍; രാമചന്ദ്ര പ്രസാദ് സിംഗ് പുതിയ അധ്യക്ഷന്‍

മുസ്ലീം സ്ത്രീകളോടുള്ള ബിജെപിയുടെ പുരോഗമനപരമായ സമീപനത്തില്‍ ആകൃഷ്ടയായാണ് താന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് സൈറ ബാനു മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനല്ല താന്‍ പാര്‍ട്ടയില്‍ ചേര്‍ന്നതെന്നും എന്നാല്‍ ടിക്കറ്റ് ലഭിച്ചാല്‍ വേണ്ടെന്ന് പറയില്ലെന്നും സൈറ ബാനു കൂട്ടിച്ചേര്‍ത്തു.

Also read:  യുഡിഎഫും ബിജെപിയും സയാമിസ് ഇരട്ടകള്‍: പ്രതിപക്ഷത്തിന് പരാജയ ഭീതിയെന്ന് കടകംപള്ളി

മുത്തലാഖ് നിരോധിക്കണമെന്നാവശ്യപ്പെട്ട് 2016 ലാണ് സൈറ ബാനു സുപ്രീംകോടതിയെ സമീപിച്ചത്. 2015 ഒക്ടോബര്‍ 15-ന് സൈറയെ ഭര്‍ത്താവ് റിസ്വാന്‍ അഹമ്മദ് ഫോണിലൂടെ തല്ലാഖ് ചൊല്ലി ബന്ധം വേര്‍പ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. കേന്ദ്ര സര്‍ക്കാര്‍ പിന്നീട് മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കി നിയമ നിര്‍മാണം നടത്തുകയും ചെയ്തു.