ലുട്ടന്‍സ് ബംഗ്ലാവ് പ്രിയങ്ക വദ്രെ ഒഴിയുന്നു. ഹരിയാന ഗുഡ്ഗാവ് സെക്ടര്‍ 42 ലെ ഡിഎല്‍എഫ് ഏരാലിയിലേക്കാണ് താമസം മാറുന്നതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
വീട്ടു സാമാനങ്ങള്‍ ഡില്‍എഫിലേക്ക് മാറ്റി. സെഡ് പ്ലസ് സെക്യൂരിയുള്ള പ്രിയങ്കയുടെ പുതിയ താമസ സ്ഥലത്തെ സുരക്ഷാ ക്രമീകരണങ്ങള്‍ സി ആര്‍പിഎഫ് സേന പരിശോധിച്ചു. തല്‍ക്കാലം മൂന്നു മാസം ഗുഡ്ഗാവിലായിരിക്കും താമസം. എന്നാല്‍ ദേശീയ തലസ്ഥാനത്ത് സുജന്‍ സിങ് പാര്‍ക്ക് പ്രദേശത്ത് പ്രിയങ്ക കുടുംബത്തിനായ് വീടൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുമുണ്ട്.
1997 ലാണ് 35 ലോദി റോഡ് ലുട്ടന്‍സ് ബംഗ്ലാവ് പ്രിയങ്കക്ക് അനുവദിക്കപ്പെട്ടത്. എസ്പിജി സുരക്ഷയുടെ പശ്ചാത്തലത്തിലായിരുന്നുവത്.എന്നാലിപ്പോള്‍ എസ്പിജി സുരക്ഷയില്ല പ്രിയങ്കക്ക്. അതിനാല്‍ ജൂലായ് ഒന്നിന് ബംഗ്ലാവ് ഒഴിയണമെന്ന നോട്ടീസ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരുന്നു. ജൂലായ് 31 ന് മുമ്പ് ഒഴിയണമെന്നതാണ് നോട്ടീസ്.



















