English മലയാളം

Blog

capton

 

ദുബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റന്‍ സ്ഥാനം ദിനേശ് കാര്‍ത്തിക്ക് രാജിവച്ചു. ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധയൂന്നാനാണ് രാജി എന്ന് കാര്‍ത്തിക്ക് പറഞ്ഞു. അതേ സമയം കാര്‍ത്തിക്കിന്റെ ക്യാപ്റ്റന്‍സിക്ക് എതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

Also read:  രണ്ട് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്: സംസ്ഥാനത്ത് ക്രൈംബ്രാഞ്ച് ആസ്ഥാനം അടച്ചു

അതേസമയം ഓയിന്‍ മോര്‍ഗന്‍നെ കൊല്‍ക്കത്തയുടെ പുതിയ ക്യാപ്റ്റനായി തെരഞ്ഞെടുത്തു. ദിനേശ് കാര്‍ത്തിക്കില്‍ നിന്ന് ക്യാപ്റ്റന്‍സി ഓയിന്‍ മോര്‍ഗന് നല്‍കുകയാണെന്ന് കൊല്‍ക്കത്ത ടീം മാനേജ്‌മെന്റ് അറിയിച്ചു. ദിനേശ് കാര്‍ത്തിക്കിന്റെ സേവനത്തിന് അദ്ദേഹത്തിനോട് ടീം മാനേജ്‌മെന്റ് നന്ദി അറിയിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനെ ലോകകപ്പിലേക്ക് നയിച്ച ഓയിന്‍ മോര്‍ഗന് കീഴില്‍ ടീമിന് ഇനിയും മെച്ചപ്പെടാനാകുമെന്നാണ് കരുതുന്നതെന്ന് സിഇഒ വെങ്കി മൈസൂര്‍ പറഞ്ഞു.

Also read:  ഐ പി എൽ: ഹൈദരാബാദിന് ആദ്യ ജയം; ഡൽഹിയെ തോൽപ്പിച്ചത് 15 റൺസിന്

ഇരുവരും ചേര്‍ന്ന് മികച്ച രീതിയിലാണ് ടൂര്‍ണ്ണമെന്റില്‍ ഇതുവരെ കാര്യങ്ങള്‍ നീക്കിയതെന്നും ഇനിയും കാര്യങ്ങള്‍ അത്തരത്തില്‍ തന്നെ മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വെങ്കി മൈസൂര്‍ വ്യക്തമാക്കി. ഐപിഎലില്‍ ഇന്ന് കൊല്‍ക്കത്ത മുംബൈയ്‌ക്കെതിരെ മത്സരത്തിനിറങ്ങും.

Also read:  സുരേഷ് റെയ്‌ന ദുബൈയില്‍ നിന്ന് മടങ്ങി; ഈ ഐപിഎല്‍ കളിക്കില്ല