Web Desk
ഇന്നലെ അര്‍ഥരാത്രിയോടെ ആറ്റിങ്ങലിനു സമീപം നടന്ന വാഹന അപകടത്തില്‍ ബി.ജെ.പി ന്യൂനപക്ഷമോര്‍ച്ച നേതാവടക്കം മൂന്നുപേര്‍ മരിച്ചു. ന്യൂനപക്ഷ മോര്‍ച്ച ചാത്തന്നൂര്‍ നിയോജക മണ്ഡലം വൈസ് പ്രസിഡന്‍റ് അസീം നാസര്‍ (32), സുഹൃത്തുക്കളായ പ്രിന്‍സ്, മനീഷ് (30) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച രാത്രി 12.30 ഓടെയാണ് അപകടം. കൊല്ലം ഭാഗത്തേക്ക് പോവുക ആയിരുന്ന ഇവരുടെ കാര്‍ എതിര്‍ദിശയില്‍ വരികയായിരുന്ന ടാങ്കറില്‍ ഇടിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും പോലീസും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് എട്ടുപേരെയും പുറത്തെടുത്തത്.മനീഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. അസീമും പ്രിന്‍സും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ആണ് മരിച്ചത്. പരിക്കേറ്റ അഞ്ച് പേരും മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
തിരുവനന്തപുരത്ത് നടന്ന വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങവെയാണ് സംഭവം. ദേശീയപാത വികസനവുമായി ബന്ധപ്പെട്ടു റോഡില്‍ ജോലികള്‍ നടക്കുന്ന ഭാഗത്തു വിവിധ സ്ഥലങ്ങളില്‍ കുഴികളാണ്. ഈ ഭാഗങ്ങളില്‍ വാഹനങ്ങള്‍ വെട്ടി തിരിച്ചതാകാം അപകടത്തിന് കാരണം എന്നാണ് നിഗമനം.