ന്യൂഡല്‍ഹി: ഹത്രാസില്‍ ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാ സംഗമം. ഡല്‍ഹിയിലെ മഹാഋഷി വാത്മീകി ക്ഷേത്രത്തിലായിരുന്നു സംഗമം.
അതേസമയം, ഇന്ത്യ ഗേറ്റില്‍ വീ ദി പീപ്പിള്‍ എന്ന സംഘടന പ്രഖ്യാപിച്ച പ്രതിഷേധ സംഗമം ജന്തര്‍ മന്തറിലേക്ക് മാറ്റി. ഇന്ത്യാ ഗേറ്റില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധ സംഗമം ജന്തര്‍ മന്തറിലേക്ക് മാറ്റിയത്. പ്രതിഷേധ സംഗമത്തില്‍ ഭീം ആര്‍മി നേതാവ് ചന്ദ്ര ശേഖര്‍ ആസാദ് അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കുന്നു.













