Web Desk
വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ആരുടെ നേതൃത്വത്തിൽ നേരിടണമെന്ന കാര്യം AICC തീരുമാനിക്കുമെന്ന K C വേണുഗോപാലിന്‍റെ പരസ്യ പ്രതികരണം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും ഒപ്പം നിൽക്കുന്നവരേയും ഞെട്ടിച്ചു. തനിക്കെതിരെ എതിർ ഗ്രൂപ്പുകൾ സംഘടിതമായി നീങ്ങുകയാണെന്ന് ചെന്നിത്തല സംശയിക്കുന്നു. AICC യിൽ ചെന്നിത്തലക്ക് കാര്യമായ പിന്തുണയില്ല. AICC ൽ KC വേണുഗോപാലിനുള്ള സ്വാധീനവും ചെന്നിത്തല വിഭാഗത്തെ ആശങ്കപ്പെടുത്തുന്നു എന്തായാലും വരും ദിവസങ്ങളിൽ ഗ്രൂപ്പ് യോഗങ്ങൾ വിളിക്കാനുള്ള തയ്യാറെടുപ്പിലാണ് വിവിധ ഗ്രൂപ്പുകൾ.