English हिंदी

Blog

haseena beegam

സാഹിത്യ-മാധ്യമ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്‍കി വരുന്ന കമലാ സുരയ്യ ആവാര്‍ഡ് അബുദാബി മോഡല്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസും എഴുത്തുകാരിയുമായ ഡോ.ഹസീന ബീഗത്തിന്

ദുബൈ: കെഎംസിസി തൃശൂര്‍ ജില്ലാ കമ്മിറ്റി സാഹിത്യ-മാധ്യമ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ക്ക് നല്‍കി വരുന്ന കമലാ സുരയ്യ ആവാര്‍ഡ് അബുദാബി മോഡല്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസും എഴുത്തുകാരിയുമായ ഡോ.ഹസീന ബീഗത്തിന്.

കേരള ഹൈക്കോടതിയില്‍ അസിസ്റ്റന്റ് ഓഫീസറായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഹസീന ബീ ഗം,20 വര്‍ഷമായി അബുദാബി മോഡല്‍ സ്‌കൂളില്‍ ജോലിചെയ്തു വരുന്നു. മോട്ടിവേഷനല്‍ ട്രെ യ്നറും ഫാഷന്‍ ഡിസൈനറും കൂടിയാണ് ഡോ.ഹസീന ബീഗം. ശൈഖ് സായിദ് വര്‍ഷത്തില്‍ യുഎഇയില്‍ നടത്തിയ പ്രബന്ധ മത്സരത്തിലും കേരളത്തില്‍ അധ്യാപക ദിനത്തില്‍ സംസ്ഥാന തലത്തില്‍ നടത്തിയ പ്രബന്ധ മത്സരത്തിലും ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ‘മുള്‍വേലിക്കപ്പുറം’- കവിതാ സമാഹാരം, ‘മണലാരണ്യത്തിലെ മഞ്ഞുപാളികള്‍’- ലേഖന സമാഹാരം എന്നീ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അധ്യാപകരുടെ ഓര്‍മക്കുറിപ്പുകളടങ്ങിയ ‘ഫസ്റ്റ് ബെല്‍’ അധ്യാപകരുടെ പുസ്തകത്തിന്റെ പണിപ്പുരയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒട്ടേറെ ആല്‍ബങ്ങളിലെ പാട്ടുകളും ഇവരു ടേതായുണ്ട്. ആനുകാലികങ്ങളില്‍ എഴുതാറുള്ള ഹസീന ബീഗം സാമൂഹിക-സാംസ്‌കാരിക പ്രവര്‍ ത്തനങ്ങളിലും സജീവമാണ്. ഭര്‍ത്താവ് തൃശൂര്‍ മാള സ്വദേശി അഡ്വ. മുഹമ്മദ് റഫീഖ്. മകന്‍: ഷെ ഫിന്‍ഷാ റഫിഖ്.

Also read:  കടകളില്‍ പ്രവേശിക്കാന്‍ മൂന്ന് നിബന്ധനകള്‍ ; സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകളില്‍ വീണ്ടും വിമര്‍ശനം

മിഡില്‍ ഈസ്റ്റ് ചന്ദ്രിക റസിഡന്റ് എഡിറ്റര്‍ ജലീല്‍ പട്ടാമ്പി, എഴുത്തുകാരായ വെള്ളിയോടന്‍, ഷീ ലാ പോള്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാ ര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തതെന്ന് സംഘാട ക  സമിതി ഭാരവാഹികളായ അഷ്റഫ് കൊടുങ്ങല്ലൂര്‍, ജമാല്‍ മനയത്ത്, അഷ്റഫ് കിള്ളിമം ഗലം, മുഹമ്മദ് അക്ബര്‍ ചാവക്കാട്, ബഷീര്‍ എടശ്ശേരി എന്നിവര്‍ അറിയിച്ചു.