English हिंदी

Blog

pension

 

തിരുവനന്തപുരം: പ്രവാസികള്‍ക്കും ആശ്വാസമുളളതാണ് ഇത്തവണണത്തെ ബജറ്റ്. പ്രവാസി ക്ഷേമത്തിനായി ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. പ്രവാസി പുനരധിവാസത്തിന് വേണ്ടി 100 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. മടങ്ങിയെത്തുന്ന പ്രവാസികളുടെ സമാശ്വാസത്തിന് 30 കോടി രൂപയും പ്രവാസി ക്ഷേമനിധിക്ക് 9 കോടി രൂപയും വകയിരുത്തി. കൂടാതെ തിരിച്ച് വന്ന പ്രവാസികളുടെ പെന്‍ഷന്‍ മൂവായിരം രൂപയാക്കി ഉയര്‍ത്തി. വിദേശത്ത് തചുടരുന്നവര്‍ക്ക് 3500 രൂപയും നല്‍കും. ജൂലൈ മാസത്തില്‍ ഓണ്‍ലൈനായി പ്രവാസി സംഗമം സംഘടിപ്പിക്കും.

Also read:  ഡിവൈഎഫ് പ്രവര്‍ത്തകന്റെ കൊലപാതകം: പ്രതികളെ തിരിച്ചറിഞ്ഞു, കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്ന് ലീഗ്

മറ്റു പ്രഖ്യാപനങ്ങള്‍

* കാന്‍സര്‍ രോഗികള്‍ക്ക് പ്രതീക്ഷ

കാന്‍സര്‍ മരുന്നുകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ കെ.എസ്.ഡി.പിയില്‍ പ്രത്യേക പാര്‍ക്ക്.

* 2021-22 ല്‍ മൂന്ന് വ്യവസായ ഇടനാഴികള്‍

വിഴിഞ്ഞം- നാവായിക്കുളം മേഖലയില്‍ 78 കിലോമീറ്റര്‍ ആറുവരിപ്പാതയും വാണിജ്യ വ്യവസായ മേഖലയും.

25000 കോടി രൂപ നിക്ഷേപവും രണ്ടര ലക്ഷം തൊഴിലവസരവും

വ്യവസായ സൗഹൃദ പട്ടികയില്‍ കേരളത്തെ ആദ്യ പത്തില്‍ ഉള്‍പ്പെടുത്തല്‍ ലക്ഷ്യം

Also read:  ആര്‍ജിസിബിയുടെ രണ്ടാമത്തെ കാമ്പസിന് ഗോള്‍വാക്കറിന്റെ പേരിടരുത്; പ്രധാനമന്ത്രിക്ക് കത്തയച്ച് ചെന്നിത്തല

* ചാമ്പ്യന്‍സ് ബോട്ട് ലീഗ് പുനരാംഭിക്കും

ടൂറിസം മേഖലയില്‍ പശ്ചാത്തല വികസനത്തിന് 117 കോടി

കേരള വിനോദ സഞ്ചാര തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ആരംഭിക്കും.

വിനോദ സഞ്ചാര മേഖലയുടെ മാര്‍ക്കറ്റിങ്ങിന് നൂറുകോടി

* തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ക്ഷേമനിധി

തൊഴിലുറപ്പ് പദ്ധതിക്ക് 4044 കോടി രൂപ വകയിരുത്തി. കൂടാതെ 75 തൊഴില്‍ ഉറപ്പാക്കും.

75 ദിവസം തൊഴിലെടുത്ത മുഴുവന്‍ പേര്‍ക്കും ഉല്‍സവബത്ത

Also read:  ബജറ്റ്‌ സാമ്പത്തിക രേഖയാണ്‌; പ്രകടന പത്രിക അല്ല

20 ദിവസമെങ്കിലും തൊഴിലെടുത്ത മുഴുവന്‍ പേര്‍ക്കും ക്ഷേമനിധി അംഗത്വം.

അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് നൂറുകോടി രൂപ, ഇന്റേണ്‍ഷിപ്പ് സ്‌കീമിന് നീറുകോടി രൂപ

* തരിശുരഹിത കേരളം നടപ്പാക്കും

സംഘകൃഷി ഗ്രൂപ്പുകളുടെ എണ്ണം എഴുപത്തയ്യായിരത്തിന്‍ നിന്ന് ഒരു ലക്ഷമാക്കും

കാര്‍ഷിക മേഖലയില്‍ രമ്ടു ലക്ഷം പേര്‍ക്ക് അധികമായി തൊഴില്‍ നല്‍കും