കെ.അരവിന്ദ്
ബാങ്കുകള്‍ നല്‍കുന്ന നിരക്കിനേക്കാള്‍ ഉയര്‍ന്ന പലിശ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ ക്ക് തിരഞ്ഞെടുക്കാവുന്ന നിക്ഷേപ മാര്‍ഗമാണ് കമ്പനികളുടെ ഫിക്‌സഡ് ഡെപ്പോസിറ്റ് പദ്ധതികള്‍. ഇത്തരം നിക്ഷേപ പദ്ധതിക ളില്‍ നിന്ന് ബാങ്കുകള്‍ നല്‍കുന്നതിനേക്കാള്‍ രണ്ട്-മൂന്ന് ശതമാനം പലിശ അധികമായി ലഭിക്കുന്നുണ്ട്. ഉദാഹരണത്തിന് ഒരു വര്‍ ഷത്തെ ഫിക്‌സഡ് ഡെപ്പോസിറ്റിന് എസ്‌ബി ഐ 4.9 ശതമാനം വാര്‍ഷിക പലിശ നല്‍കുമ്പോള്‍ പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ബജാജ് ഫിനാന്‍സ് നല്‍കുന്നത് 8 ശതമാനമാണ്. 3.1 ശതമാനം പലിശ അധികം.
അതേ സമയം ഉയര്‍ന്ന പലിശനിരക്ക് മാ ത്രം കണക്കിലെടുത്ത് കമ്പനി സ്ഥിരനിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കരുത്. കമ്പനികളുടെ വിശ്വാസ്യത, ട്രാക്ക് റെക്കോഡ്, മാനേജ്‌മെന്റി ന്റെ സ്വഭാവം എന്നിവ പരിശോധിച്ചു മാത്രമേ ഇത്തരം നിക്ഷേപ പദ്ധതികള്‍ തിരഞ്ഞെടുക്കാവൂ.
ബാങ്കുകളുടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ റിസര്‍വ് ബാങ്ക് നല്‍കുന്ന ഗ്യാരന്റിയുണ്ട് എന്ന കാര്യം കൂടി ഓര്‍ത്തിരിക്കേണ്ടതുണ്ട്. എന്നാല്‍ കമ്പനി ഫിക്‌സഡ് ഡെപ്പോസിറ്റുകളുടെ കാര്യത്തില്‍ ഇത്തരം യാതൊരു ഗ്യാരന്റിയുമില്ല. നിക്ഷേപ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് ഇത്തരം നിക്ഷേപങ്ങള്‍ പിന്‍വലിക്കുകയും എളുപ്പമല്ല. ബാങ്കുകളുടെ സ്ഥിരനിക്ഷേപങ്ങള്‍ കാലാവധിക്കു മുമ്പ് പിന്‍വലിക്കാനുള്ള സൗകര്യമുണ്ട്. സ്ഥിരനിക്ഷേപങ്ങളിന്മേല്‍ വായ്‌പയെടുക്കാ നും സൗകര്യമുണ്ട്. എന്നാല്‍ ഇത്തരം സൗകര്യങ്ങള്‍ കമ്പനി സ്ഥിരനിക്ഷേപങ്ങള്‍ക്ക് ഇല്ല.
ചില കമ്പനികളുടെ നിക്ഷേപ പദ്ധതികളില്‍ നിക്ഷേപിച്ചവര്‍ക്ക് കാലയളവ് കഴിഞ്ഞിട്ടും തുക കൃത്യമായി തിരിച്ചുകിട്ടാത്ത അവസ്ഥ നേരിടേണ്ടി വന്ന സ്ഥിതി കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായിട്ടുണ്ട്. ചില കമ്പനികള്‍ തുക തിരികെ നല്‍കുന്നതില്‍ കാലതാമസം വരുത്തുകയും ചെയ്‌തു. ബിസിനസില്‍ തിരിച്ചടി നേരിടുകയും കടുത്ത കടക്കെണിയില്‍ അകപ്പെടുകയും ചെയ്‌ത കമ്പനികളാണ് നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുന്നതില്‍ വീഴ്‌ച വരുത്തിയത്.
കമ്പനികളുടെ നിലവാരത്തെ കുറിച്ചോ സാമ്പത്തിക ഭദ്രതയെ കുറിച്ചോ അറിയാതെ നിക്ഷേപം നടത്തിയവര്‍ക്കാണ് തിരിച്ചടി നേരിടേണ്ടിവന്നത്. കമ്പനി നിക്ഷേപ പദ്ധതികളുടെ ക്രെഡിറ്റ് ക്വാളിറ്റിയും റേറ്റിംഗും പരിശോധിക്കാതെ നിക്ഷേപം നടത്തുന്നത് വള രെയധികം റിസ്‌കുള്ള ഏര്‍പ്പാടാണെന്ന് നി ക്ഷേപകര്‍ ഓര്‍ത്തിരിക്കേണ്ടതുണ്ട്.
കമ്പനികള്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് പദ്ധതികള്‍ വഴി നിക്ഷേപം സ്വീകരിക്കുന്ന തി ന് ചില നിബന്ധനകളുണ്ട്. ഇത്തരം നി ക്ഷേപ പദ്ധതികള്‍ക്ക് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികളുടെ റേറ്റിംഗ് നിര്‍ബന്ധമാക്കിയതിനു പുറമെ കമ്പനികളുടെ അറ്റആസ്‌തിക്കും ലാഭക്ഷമതയ്‌ക്കും ആനുപാതികമായി സമാഹരിക്കാവു ന്ന നിക്ഷേപതുകയ്‌ക്ക് പരിധി ഏര്‍പ്പെടുത്തുകയും ചെയ്‌തു. 2013 ലെ കമ്പ നി നിയമത്തിലൂടെയാണ് സര്‍ക്കാര്‍ ഈ നിബന്ധനകള്‍ കൊണ്ടുവന്നത്.
AAയോ അതിന് മുകളിലോ റേറ്റിംഗുള്ള കമ്പനി ഫിക്‌സഡ് ഡെപ്പോസിറ്റ് സ്‌കീമുകളില്‍ മാത്രമേ നിക്ഷേപം നടത്താവൂ. ബജാജ് ഫിനാന്‍സ്, മഹീന്ദ്ര & മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ്, എച്ച്‌ഡിഎഫ്‌സി, ഡിഎച്ച്‌എഫ്‌എല്‍, തുടങ്ങിയ കമ്പനികളുടെ ഫിക്‌സഡ് ഡെപ്പോസിറ്റ് സ്‌കീമുകള്‍ ഉദാഹരണം. ഈ കമ്പനികള്‍ ഇതുവരെ നിക്ഷേ പം തിരികെ നല്‍കുന്നതില്‍ വീഴ്‌ച വരുത്തിയിട്ടില്ല.













