അബുദാബി: യുഎഇ ദേശീയദിന ആഘോഷത്തോടനുബന്ധിച്ച് കാര്‍ അലങ്കരിക്കുന്നതിന് ആഭ്യന്തര മന്ത്രാലയവും ഗതാഗത വിഭാഗവും ചേര്‍ന്നു മാര്‍ഗനിര്‍ദേശം പുറത്തിറക്കി. പരേഡും കൂട്ടംകൂടുന്നതും നിരോധിച്ചു.
- നമ്പര്‍ പ്ലേറ്റോ ചില്ലുകളോ ഡ്രൈവറുടെ കാഴ്ചയോ മറയും വിധം വാഹനം അലങ്കരിക്കരുത്.<br />
- വാഹനങ്ങളുടെ സ്വാഭാവിക നിറത്തില്‍ മാറ്റം പാടില്ല.
- വാഹനത്തിന്റെ ജനലിലോ പുറത്തോ കയറിയിരിക്കരുത്.
- നിയമം ലംഘിക്കുകയോ ഗതാഗതം തടസ്സപ്പെടുത്തുകയോ ചെയ്യരുത്.
- അനുവദിക്കപ്പെട്ട സ്ഥലത്തു മാത്രമേ പാര്‍ക്കു ചെയ്യാവൂ.
- എന്‍ജിനിലോ ഘടനയിലോ മാറ്റം പാടില്ല.
- ശബ്ദമലിനീകരണം ഉണ്ടാക്കരുത്.
- ഫോം സ്‌പ്രേ ഉള്‍പ്പെടെ ജനങ്ങള്‍ക്കോ വാഹനങ്ങള്‍ക്കോ മേല്‍ പ്രയോഗിക്കരുത്.
- കോവിഡ് മാനദണ്ഡം അനുസരിച്ച് വാഹനത്തില്‍ 3 പേരില്‍ കൂടാന്‍ പാടില്ല.
- മാസ്‌ക് ധരിക്കണം.
- അകലം പാലിക്കണം.