ഡല്‍ഹി: പെരിയ കേസ് ഇന്ന് പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ കത്ത് നല്‍കി. സുപ്രീംകോടതി രജിസ്ട്രാര്‍ക്കാണ് സിബിഐ കത്ത് നല്‍കിയത്. സിബിഐ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മറ്റൊരു കേസില്‍ ഹാജരാകുന്നതിനാലാണ് കേസ് മാറ്റിവെക്കാന്‍ ആവശ്യപ്പെട്ടത്.
അതേസമയം, സിബിഐ അന്വേഷണം പുരോഗമിക്കുകയാണെങ്കില്‍ വിഷയത്തില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് എല്‍. നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട രേഖകള്‍ ഇതുവരെയും സംസ്ഥാന സര്‍ക്കാര്‍ സിബിഐയ്ക്ക് കൈമാറിയിട്ടില്ലെന്ന് സിബിഐ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. സാക്ഷികളില്‍ ചിലരുടെ മൊഴികള്‍ രേഖപ്പെടുത്തിയതായും സിബിഐ പറഞ്ഞു.
















