Web Desk
തുടര്‍ച്ചയായ ആറാംദിവസവും ഇന്ധനവില കൂടി. പെട്രോൾ ലീറ്ററിന് 57 പൈസയും ഡീസലിന് 56 പൈസയുമാണ് വർധന. പെട്രോളിന് ഇതുവരെ കൂടിയത് 3.32 രൂപയും ഡീസലിന് 3.26 രൂപയുമാണ്. കഴിഞ്ഞ ദിവസങ്ങളിൽ ശരാശരി 60 പൈസ വീതമാണ് വർധിച്ചത്. ഡൽഹിയിൽ പെട്രോൾ ലീറ്ററിന് 74.57 രൂപയും ഡീസലിന് 72.81 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോളിന് 74.97 രൂപയും ഡീസലിന് 69.08 രൂപയുമായി. കൊച്ചിയിൽ പെട്രോളിന് 74.97 രൂപയും ഡീസലിന് 69.08 രൂപയുമാണ് ഇന്നത്തെ വില.
രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ വില കുറഞ്ഞപ്പോൾ ഇന്ധനവില കുറയ്ക്കാതെ എക്സൈസ് ഡ്യൂട്ടി കൂട്ടുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്. എണ്ണവില ഉയർന്നപ്പോൾ എക്സൈസ് ഡ്യൂട്ടി കുറച്ചതുമില്ല. അതിന്‍റെ അധികഭാരം കൂടി ജനങ്ങളിലേക്കെത്തുകയായിരുന്നു. കഴിഞ്ഞ മാസങ്ങളിൽ അസംസ്കൃത എണ്ണവില ചരിത്രത്തിലെ ഏറ്റവും താഴ്ചയിലെത്തിയിരുന്നു. എന്നാൽ അതിന്‍റെ നേട്ടം പോലും ജനങ്ങളിലെത്തിയില്ല.