Web Desk
കര്‍ണാടകയില്‍ പുതുതായി 918 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ കര്‍ണാടകയിലെ കൊവിഡ് രോഗ ബാധിതരുടെ എണ്ണം 11,923 ആയി. 11 കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കൊവിഡ് മരണം 191 ആയി. ഇതുവരെ 7,287 പേര്‍ രോഗമുക്തി നേടി. നിലവില്‍ 4,441 സജീവ കൊവിഡ് കേസുകളാണ് സംസ്ഥാനത്തുള്ളതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.