തിരുവനന്തപുരം: നിയമമന്ത്രി എ.കെ ബാലനും കൃഷിമന്ത്രി വി.എസ് സുനില്‍ കുമാറും ഗവര്‍ണറെ കാണും. സഭാ സമ്മേളനത്തിന് അനുമതി നല്‍കണം എന്ന് ഗവര്‍ണറെ കണ്ട് ആവശ്യപ്പെടും.
Also read: ഈ ബജറ്റിനെ ചരിത്രം അടയാളപ്പെടുത്തും,പിന്നാട്ടില്ലെന്ന് ബാലഗോപാല്‍; ബഹളത്തില്‍ സഭ പിരിഞ്ഞു
ഈ മാസം 31 ന് പ്രത്യേക നിയമ സഭ സമ്മേളനം വിളിക്കണം എന്ന സർക്കാരിന്റെ ശുപാർശയിൽ ഗവർണ്ണറുടെ തീരുമാനം നിർണ്ണായകമാണ്. കാർഷിക നിയമ ഭേദഗതി അതീവ പ്രാധാന്യത്തോടെ ചർച്ച ചെയ്യേണ്ട അടിയന്തിര വിഷയം എന്നാണ് സർക്കാരിന്റെ ശുപാര്‍ശ. എന്നാൽ ജനുവരിയിൽ ചേരുന്ന സമ്മേളനത്തിൽ ചർച്ച പോരെ എന്ന നിലപാട് ഗവർണർ നേരത്തെ എടുത്തിരുന്നു. രണ്ടാമതും ശുപാര്‍ശ വന്നതിനാൽ ഗവർണർ വഴങ്ങും എന്നാണ് സർക്കാരിന്‍റെ പ്രതീക്ഷ. ഗവർണർ വീണ്ടും അനുമതി നിഷേധിച്ചാൽ നിയമ നടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കും.


















