English हिंदी

Blog

sheesha

 

അബുദാബി: മാസങ്ങളോളം നീണ്ട് നിന്ന നിരോധനത്തിന് ശേഷം, എമിറേറ്റിലെ ഹോട്ടലുകളിലും, കഫെകളിലും, വിനോദസഞ്ചാരമേഖലയിലെ മറ്റു ഇടങ്ങളിലും ഹുക്കാ, ശീഷാ മുതലായവയുടെ ഉപയോഗം പുനരാരംഭിക്കുന്നതിന് അബുദാബി ഡിപ്പാര്‍ട്മെന്റ് ഓഫ് ഇക്കണോമിക് ഡവലപ്പ്മെന്റ് അനുമതി നല്‍കി.കര്‍ശനമായ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായാണ് ഈ സേവനങ്ങള്‍ പുനരാരംഭിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്.

Also read:  അപകടകരമായ രീതിയില്‍ വാഹനമോടിക്കുന്നവര്‍ക്ക് പോലീസ് താക്കീത്

കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ മാര്‍ച്ച് 12 മുതല്‍ അബുദാബിയിലെ ഹോട്ടലുകളിലും, കഫെകളിലും, വിനോദസഞ്ചാരമേഖലയിലെ മറ്റു ഇടങ്ങളിലും ഹുക്കാ, ശീഷാ മുതലായവയുടെ ഉപയോഗം താത്കാലികമായി നിരോധിച്ചുകൊണ്ട് ഡിപ്പാര്‍ട്ടമെന്റ് ഓഫ് കള്‍ച്ചര്‍ ആന്‍ഡ് ടൂറിസം ഉത്തരവിറക്കിയിരുന്നു. പ്രത്യേക ലൈസന്‍സ് ലഭിച്ചിട്ടുള്ള ഹോട്ടലുകള്‍ക്കും, കഫെകള്‍ക്കും മാത്രമാണ് ഇവയുടെ ഉപയോഗം പുനരാരംഭിക്കാന്‍ അനുമതിയുള്ളത്.

Also read:  അബുദാബിയില്‍ പ്രവശിക്കാന്‍ കോവിഡ് പരിശോധനഫലം നിര്‍ബന്ധം

ഹുക്കാ, ശീഷാ മുതലായവയുടെ ഉപയോഗത്തിനുള്ള സുരക്ഷാ നിബന്ധനകള്‍

* ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഹുക്ക ഉപകരണങ്ങള്‍, പൈപ്പ് മുതലായവ നിര്‍ബന്ധമാണ്.
* ഹുക്ക പരീക്ഷിച്ച് നോക്കുന്നതിന് അനുമതി ഇല്ല.
* ഇത്തരം സേവനങ്ങള്‍ നല്‍കുന്നതിനായി പ്രത്യേകം വേര്‍തിരിച്ച ഇടം തയ്യാറാക്കേണ്ടതാണ്.
* ഇത്തരം ഇടങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ ശുചീകരണം ഉറപ്പാക്കണം.