ഫുട്ബോള്‍ ഇതിഹാസം മറഡോണ മരണസമയത്ത് മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചിരുന്നില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അദ്ദേഹത്തിന് വൃക്ക, ഹൃദയം, ശ്വാസകോശം സംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു.
Also read: മഞ്ഞപ്പടയുടെ ജൈത്രയാത്ര; രണ്ട് ഗോളുകള്‍ക്ക് ജയം; ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് ഗംഭീര തുടക്കം
മറഡോണയുടെ മരണത്തില്‍ ചികിത്സാപ്പിഴവ് ഉണ്ടായിട്ടുണ്ടോയെന്ന് അറിയാന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് വിശദമായ പോസ്റ്റ്മോര്‍ട്ടം വീണ്ടും നടത്തിയത്. മറഡോണയുടെ മരണ ദിവസം നടന്ന ആദ്യ പോസ്റ്റ്മോര്‍ട്ടത്തില്‍ മരണം ഹൃദയാഘാതമായിരുന്നെന്ന് കണ്ടെത്തിയിരുന്നു.
നവംബര്‍ 25 നാണ് ഫുട്ബോള്‍ ഇതിഹാസം ലോകത്തോട് വിടപറഞ്ഞത്. 60 വയസായിരുന്നു.





















