English हिंदी

Blog

gaary

കൊച്ചി : ഇംഗ്ലീഷ് പ്രീമിയർ ലീഗ് മുൻ താരം ഗാരി ഹൂപ്പറുമായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി കരാർ ഒപ്പിട്ടു. പരിചയസമ്പന്നനായ ഇംഗ്ലീഷ് സ്ട്രൈക്കര്‍ ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐ.എസ്.എൽ) ഏഴാം സീസണിൽ ക്ലബ്ബിനായി കളിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് അറിയിച്ചു.

ഇംഗ്ലണ്ടിലെ ഹാർലോ സ്വദേശിയാണ് 32 കാരനായ ഗാരി ഹൂപ്പർ. ഏഴാം വയസിൽ ടോട്ടനം ഹോട്‌സ്പർ അക്കാഡമിയിൽ നിന്ന് കളിപഠിച്ചു തുടങ്ങി. ലില്ലി വൈറ്റ്‌സിലെ ഏഴുവർഷത്തെ സേവനത്തിന് ശേഷം ഗ്രേസ് അത്‌ലറ്റിക്കിൽ ചേർന്നു. 2004 ലാണ് ഗ്രേസിനൊപ്പം സീനിയർ ടീമിൽ അരങ്ങേറിയത്. സൗത്തെൻഡ് യുണൈറ്റഡിലേക്ക് ചേക്കേറും മുമ്പ് ഗ്രേസിനായി 30 മത്സരങ്ങളിൽ നിന്ന് 12 ഗോളുകൾ താരം നേടി. സൗത്തെൻഡിലെ രണ്ടുവർഷം തുടർന്നുള്ള സീസണുകളിൽ രണ്ടു മാറ്റത്തിനും വഴിയൊരുക്കി. 19 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളുമായി ഹെർഫോർഡ് യുണൈറ്റഡിലെ മികച്ച പ്രകടനം ലീഗ് വൺ ക്ലബ്ബായ സ്‌കന്തോർപ് യുണൈറ്റഡിൽ സ്ഥിരമായ സ്ഥാനം നേടിക്കൊടുത്തു.

Also read:  ഐഎസ്എല്‍: ഹൈദരാബാദിനെ തോല്‍പ്പിച്ച് ബ്ലാസ്‌റ്റേഴ്‌സിന് സീസണിലെ ആദ്യവിജയം

സ്‌കന്തോർപിലെ മികച്ച ഫോം 2010ൽ ഹൂപ്പറെ സ്‌കോട്ടിഷ് വമ്പൻമാരായ സെൽറ്റിക്കിൽ എത്തിച്ചു. മൂന്നു സീസണുകളിലായി യുവേഫ ചാമ്പ്യൻസ് ലീഗിലും യൂറോപ്പ ലീഗിലും കളിച്ചു. ആദ്യ സീസണിൽ തന്നെ സെൽറ്റിക്കിനെ സ്‌കോട്ടിഷ് കപ്പ് നേടാനും ഹൂപ്പർ തന്റെ പ്രകടന മികവിലൂടെ നയിച്ചു. തുടർന്നുള്ള രണ്ടു സീസണുകളിൽ തുടർച്ചയായ ലീഗ് കിരീടവും താരം നേടി. 2012-13ലെ 51 മത്സരങ്ങളിൽ 31 ഗോൾ നേടിയുള്ള ഹൂപ്പറിന്റെ ഏറ്റവും മികച്ച സീസൺ പ്രകടനം ഡബിൾ കിരീട നേട്ടമാണ് ടീമിന് സമ്മാനിച്ചത്

Also read:  ഐഎസ്എല്‍ ഏഴാം സീസണ്‍ കേരളത്തിലും ഗോവയിലും നടത്താന്‍ ആലോചന

നോർവിച്ച് സിറ്റിയുമായി കരാർ ഒപ്പുവച്ചതോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കാൻ അവസരമൊരുങ്ങി. ക്ലബ്ബിന്റെ ടോപ് സ്‌കോററായാണ് ഹൂപ്പർ നോർവിച്ചിനൊപ്പം ആദ്യവർഷം പൂർത്തിയാക്കിയത്.

കളത്തിൽ സ്വാഭാവിക ആക്രമണത്വരയുള്ള ഗോളടിക്കാരനാണ് ഗാരിയെന്നും ബ്ലാസ്‌റ്റേഴ്‌സിനായി മികച്ച ഗോളുകൾ നേടാൻ അദ്ദേഹത്തിന് കഴിയുമെന്നും കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി സ്‌പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്‌കിൻകിസ് പറഞ്ഞു. ഗോളടി മികവുള്ള താരം ടീമിൽ ചേരുന്നതിൽ സന്തോഷമുണ്ടെന്നും കരോലിസ് സ്‌കിൻകിസ് പറഞ്ഞു.

Also read:  ആരാധകർക്കായി സംഗീത ആൽബം പുറത്തിറക്കി കേരള ബ്ലാസ്റ്റേഴ്‌സ്

തന്റെ കളി ജീവിതത്തിലെ കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പമുള്ള അടുത്ത അങ്കം  പ്രതീക്ഷയോടെയാണ് കാണുന്നതെന്നും ഗാരി ഹൂപ്പർ പറഞ്ഞു. ടീമിന് വേണ്ടി നിർണായ ഗോളുകൾ നേടാനും വെല്ലുവിളികൾ അതിജീവിക്കാനും ഐ.എസ്.എൽ കിരീടത്തിനായി ടീമിനെ സഹായിക്കാനും തനിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഗാരി ഹൂപ്പർ പറഞ്ഞു.