Web Desk
എറണാകുളം: ബാങ്കിന്‍റെ ചില്ലു വാതിൽ തകർന്ന് ശരീരത്തിൽ തുളച്ചു കയറി വീട്ടമ്മ മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിയും പെരുമ്പാവൂർ നഗരസഭ സെക്രട്ടറിയും അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റെണി ഡൊമിനിക് ആവശ്യപ്പെട്ടു.
ബാങ്കിൽ സ്ഥാപിച്ചിരുന്നത് ഗുണനിലവാരം കുറഞ്ഞ നേർത്ത ഗ്ലാസായതിനാലാണ് തുറക്കാൻ ശ്രമിച്ചപ്പോൾ തന്നെ പൊട്ടിത്തകർന്നതെന്ന് പരാതിയുള്ള പശ്ചാത്തലത്തിലാണ് കമ്മീഷൻ നടപടികളിലേക്ക് പ്രവേശിച്ചത്. ബാങ്ക് ഓഫ് ബറോഡ പെരുമ്പാവൂർ ശാഖയിൽ തിങ്കളാഴ്ചയാണ് ദാരുണ സംഭവം ഉണ്ടായത്.