English हिंदी

Blog

police

 

തിരുവനന്തപുരം: കേരള പോലീസിനെ ആധുനിക വത്കരിച്ച് കൂടുതല്‍ ജനകീയമാക്കാന്‍ മുന്‍കൈയെടുത്ത സംസ്ഥാന പോലീസിലെ ഉയര്‍ന്ന പോലീസ് ഓഫീസര്‍മാര്‍ക്ക് റോട്ടറി പോലീസ് എന്‍ഗേജ്‌മെന്റ് (റോപ്പ്) ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. രാജ് ഭവനില്‍ വെച്ച് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്നും ഡിജിപിയും സംസ്ഥാന പോലീസ് മേധാവിയുമായ ലോക്‌നാഥ് ബഹ്‌റ ഐപിഎസ്, എഡിജിപിയും സൈബര്‍ ഡോം നോഡല്‍ ഓഫീസറുമായ മനോജ് എബ്രഹാം ഐപിഎസ്, എഡിജിപി ബി സന്ധ്യ ഐപിഎസ്, എഡിജിപി ക്രൈം ബ്രാഞ്ച് എസ്. ശ്രീജിത്ത് ഐപിഎസ്, കോസ്റ്റല്‍ സെക്യൂരിറ്റി ഐജി പി. വിജയന്‍ ഐപിഎസ്, ആന്റീ ടെററിസ്റ്റ് സ്‌ക്വാഡ് ഡിഐജി അനൂപ് കുരുവിള ജോണ്‍ ഐപിഎസ്, ഡിഐജി പി പ്രകാശ് ഐപിഎസ് എന്നിവരാണ് ഗവര്‍ണറില്‍ നിന്നും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയത്.

Also read:  കല്ലമ്പലത്ത് വാഹനാപകടത്തില്‍ അഞ്ച് മരണം; മരിച്ചവര്‍ കൊല്ലം സ്വദേശികള്‍

തന്റെ പൊതു ജീവിതത്തിന്റെ തുടക്കം മുതല്‍തന്നെ വിവിധ സേവന പരിപാടികളില്‍ റോട്ടറിയുമായി സഹകരിക്കുവാന്‍ തനിക്ക് കഴിഞ്ഞിട്ടുണ്ട്. ലോകമൊട്ടാകെ റോട്ടറി ചെയ്യുന്ന സേവന പ്രവര്‍ത്തനങ്ങള്‍ തികച്ചും മഹനീയവും, മാതൃകാപരവുമാണ്. റോഡ് സുരക്ഷയുടെ ഭാഗമായി റോട്ടറി കേരളത്തില്‍ സ്ഥാപിക്കുന്ന സൂചന ബോര്‍ഡുകള്‍ െ്രെഡവര്‍മാര്‍ക്ക് മനസിലാകുന്ന തരത്തില്‍ മാതൃഭാഷയിലും കൂടി സ്ഥാപിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. കേരള പോലീസ് രാജ്യത്തെ തന്നെ ഏറ്റവും മികച്ച പോലീസ് സേനയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിഭിന്നമായി കേരളത്തിലെ സാധാരണക്കാര്‍ക്ക് ഒരു പോലീസുകാരനെ കാണുമ്പോള്‍ ഭയമല്ല മറിച്ച് സുരക്ഷിതത്വമാണ് അനുഭവ്യമാകുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. റോപ്പ് കേരള ചീഫ് കോ ഓര്‍ഡിനേറ്ററും, മുന്‍ ഡിസ്‌ക്ടിറ്റ് ഗവര്‍ണറുമായ സുരേഷ് മാത്യും അധ്യക്ഷത വഹിച്ച ചടങ്ങില്‍
റോപ്പ് കേരള സെക്രട്ടറിയും ജനറല്‍ കോ ഓര്‍ഡിനേറ്ററുമായ ജിഗീഷ് നാരായണന്‍ സ്വാഗതം ആശംസിച്ചു.

Also read:  സ്വര്‍ണ്ണക്കടത്ത്; മുഖ്യമന്ത്രിയ്ക്ക് ഇനി എന്ത് തെളിവാണ് വേണ്ടതെന്ന് ചെന്നിത്തല

റോഡ് സുരക്ഷയുടെ ഭാഗമായി റോട്ടറി ഡിസ്ട്രിക്ട് 3211 ന്റെ നേതൃത്വത്തില്‍ പോലീസ് സേനക്ക് 30 ലക്ഷം രൂപ ചിലവില്‍ നല്‍കുന്ന അപകട സുരക്ഷാ ബസിന്റെ പ്രഖ്യാപനവും ഡിസ്ട്രിറ്റ് ഗവര്‍ണര്‍ ഡോ. തോമസ് വാവാനിക്കുന്നേല്‍ നിര്‍വ്വഹിച്ചു.

കാസര്‍ഗോഡ് മുതല്‍ പാറശ്ശാല വരെയുള്ള കേരളത്തിലെ മൂന്ന് റോട്ടറി ഡിസ്ട്രിക്ടുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനാണ് റോട്ടറി പോലീസ് എന്‍ഗേജ്‌മെന്റ് ( റോപ്പ്). 15,000 ത്തില്‍ അധികം റോട്ടറി അംഗങ്ങളാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ റോഡ് അപകടങ്ങളും അത് വഴിയുളള മരണങ്ങളും വര്‍ദ്ധിച്ചിരുന്ന വേളയില്‍ ഇതിനൊരു പരിഹാരം ഉണ്ടാക്കാന്‍ വേണ്ടി 2020 ഫെബ്രുവരിയിലാണ് കേരള പോലീസുമായി ചേര്‍ന്ന് റോഡ് സുരക്ഷാ പ്രവര്‍ത്തനങ്ങള്‍, സാമൂഹിക സേവന പരിപാടികള്‍ എന്നിവയ്ക്ക് വേണ്ടി റോപ്പ് രൂപീകരിച്ചത്. കൊവിഡ് മഹാമാരിക്കാലത്ത് ഏകദേശം രണ്ടര ലക്ഷത്തോളം ഭക്ഷണപ്പൊതികള്‍ പൊതുജനങ്ങള്‍ക്കും, മുന്നണിപോരാളികളായ പോലീസുകാര്‍ക്കും നല്‍കുകയും കൂടാതെ ആയിരക്കണക്കണക്കിന് ലിറ്റര്‍ സാനിറ്റസെറുകള്‍, പതിനായിരത്തോളം പെട്ടി കുപ്പിവെള്ളം, ലക്ഷങ്ങളോളം ഫെയ്‌സ് മാസ്‌കുകള്‍, കൈ ഉറകള്‍, എന്നിവയ്ക്ക് പുറമെ റോഡ് ബാരിക്കേഡുകള്‍, കോണ്‍വെക്‌സ് മിറര്‍, പോലീസ് സ്‌റ്റേഷനുകളില്‍ ഫര്‍ണിച്ചറുകല്‍, അനുബന്ധ സൗകര്യങ്ങള്‍ എന്നിവയും റോപ്പിന്റെ ആഭിമുഖ്യത്തില്‍ നല്‍കിയിട്ടുണ്ട്.

Also read:  റിയൽ എസ്‌റ്റേറ്റ് മേഖലയെ സംരക്ഷിക്കാൻ നടപടികൾ