Web Desk
കൊവിഡ് പ്രതിരോധത്തിനായുളള ആന്‍റിവെെറല്‍ ഫാവിപിരാവിര്‍ മരുന്ന് ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കള്‍സ് പുറത്തിറക്കി. ഫാബിഫ്ലൂ എന്ന പേരിലാണ് മരുന്ന് പുറത്തിറക്കിയിരിക്കുന്നത്. ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതിക്ക് ശേഷമാണ് മരുന്ന് പുറത്തിറക്കിയത്. കൂടാതെ മരുന്നിന്‍റെ വിപണനത്തിനും നിര്‍മ്മാണത്തിനുമായി മുംബെെ ആസ്ഥാനമായുളള ഡ്രഗ്സ് കമ്പനിക്ക് ഡിസിജിഐ അനുമതിയും നല്‍കി. കൊവിഡ് ചികിത്സയ്ക്കായുളള ആദ്യത്തെ ഓറല്‍ ഫാവിപിരാവിര്‍ മരുന്നാണ് ഫാബിഫ്ലൂ.
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തലാണ് വിതരണത്തിനായി അനുമതി ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ഫാബിഫ്ലൂവിന്‍റെ ഫലപ്രദമായ ചികിത്സയിലൂടെ കൊവിഡിന്‍റെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സാധിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നതായും ഗ്ലാന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കള്‍ ചെയര്‍മാന്‍ ഗ്ലെൻ സൽദാൻഹ പറഞ്ഞു . കൊവിഡ് രോഗികളില്‍ നടത്തിയ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ഫലപ്രദമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്ന് ഘട്ടങ്ങളിലായി നടന്ന പരീക്ഷണത്തിന് ശേഷമാണ് മരുന്ന് പുറത്തിറക്കിയത്. മരുന്നിൻ്റെ ഫലപ്രാപ്തിയും സുരക്ഷിതത്വവുമായിരുന്നു മൂന്നാം ഘട്ടത്തില്‍ പരീക്ഷിച്ചത്. ഡോക്ടറുടെ പ്രിസ്ക്രിപ്നോടു കൂടി മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും മരുന്ന് ലഭ്യമാകും