English हिंदी

Blog

സാഗർ കോട്ടപ്പുറം
ഇത് ഒരു യഥാർത്ഥ കഥയാണ്. മലയാളത്തിലെ സൂപ്പർ താരങ്ങളുടെ സിനിമകളെ തെലുങ്ക് സൂപ്പർ സ്റ്റാർ ചിന്തരഞ്ജീവി നന്നായി പിടിച്ചിരുന്ന കാലം. മമ്മൂട്ടിയുടെ പടം തെലുങ്കിൽ ഡബ്ബിങ് ചെയ്തു വന്നാൽ ചിരഞ്ജീവിക്ക് ഇരിക്കപൊറുതിയില്ല, സുരേഷ്ഗോപിയുടെ പടം തെലുങ്കിലെക്ക് ഡബ്ബ് ചെയ്താലോ പിന്നെ ഇങ്ങേർ തന്റെ ഇറക്കാൻ പോകുന്ന പടമൊക്കെ മാറ്റിവെച്ച്  വീട്ടിൽ ഒളിച്ചിരിക്കും. ഇത്രക്കും ദാരിദ്ര്യം പിടിച്ച ഇയാളെയാണോ ‘ബിഗ്ഗര്‍ ദാന്‍ ബച്ചന്‍’ എന്നൊക്ക അന്നത്തെ പ്രമുഖ ലേഖനങ്ങൾ പൊക്കിയടിച്ചത് എന്ന് ഓർക്കുമ്പോൾ കഷ്ടം തോന്നും.  ഹൈവേ,  മഹാത്മാ, കമ്മീഷണർ, യുവതുർക്കി ഒക്കെ തെലുങ്കിലെ 100 ദിവസം ഓടിയ പടം വാരി പടങ്ങളായിരുന്നു. എന്നാൽ അത്തരത്തിൽ വലിയ ചലനമൊന്നും ചിരഞ്ജീവിയ്ക്കു മലയാളത്തിൽ ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല.

ചിരഞ്ജീവിയുടെ പടങ്ങൾ കേരളത്തിൽ എൺപതുകളുടെ അവസാനം തൊട്ട് തന്നെ ഇവിടെ ആർക്കും ഭീഷണിയില്ലാതെയും ഞെട്ടിപ്പിക്കാതെയും റിലീസ് ആവുമായിരുന്നു. അങ്ങനെയൊരിക്കൽ വന്ന പടമാണ് ഏയ്‌ ഹീറോ. തെലുങ്ക് ഇൻഡസ്ട്രി ഹിറ്റ്‌ ആയ ഗരണമൊഗുടുവിന്റെ മൊഴിമാറിയതാണ് ഏയ്‌ ഹീറോ. തമിഴിൽ മന്നൻ എന്ന പേരിൽ  രജനികാന്ത് അഭിനയിച്ചു ഹിറ്റാക്കിയ ചിത്രം. എന്തായാലും പടം ഇവിടെ കേറി കൊളുത്തി. വലിയ ഹിറ്റുമായി. എംജി ശ്രീകുമാർ അണ്ണൻ പാടിയ  പുന്നാര പേടമാനെ എന്ന പാട്ടും പ്രഭുദേവ ചിട്ടപെടുത്തിയ ചിരുവിന്റെ ഡാൻസും കേരളത്തിൽ തരംഗമായി.

Also read:  ഷോജി സെബാസ്റ്റ്യന്റെ പുതിയ ചിത്രം 'എല്‍' ലെ ക്യാരക്ടര്‍ പോസ്റ്റര്‍' റിലീസായി

പടം നൂറിനു മുകളിൽ തിയേറ്ററിൽ ഓടി. 100 ദിവസ ചടങ്ങ് കോഴിക്കോട് വെച്ചാണ് നടന്നത്. അന്ന് ചിരഞ്ജീവിയും വന്നിരുന്നു. മലയാളത്തിലെ പ്രമുഖർ പങ്കെടുത്ത പ്രൗഢ ഗംഭീര ചടങ്ങിൽ  മുഖ്യതിഥി ആയത് ചിരുവിന്റെ പേടി സ്വപ്നമായ സാക്ഷാൽ സുരേഷ്ഗോപിയായിരുന്നു. മുള്ളിനെ മുള്ളുകൊണ്ടെടുക്കുക എന്നപോലെ ചിരഞ്ജീവി സുരേഷ്ഗോപിയെ ചടങ്ങിൽ ക്ഷണിച്ചു തന്റെ പേടി എന്നെന്നേക്കുമായി മാറ്റുകയും ചെയ്തു എന്ന് വേണേൽ പറയാം. പക്ഷേ  അതിനു ശേഷവും സുരേഷ് ഗോപി തെലുങ്കിൽ പടങ്ങൾ  ഇറക്കി ഹിറ്റുകൾ ഉണ്ടാക്കിയെങ്കിലും ഏയ്‌ ഹീറോ പോലൊരു പടം ചിരഞ്ജീവിയ്ക്കു ചെയ്യാനോ മലയാളത്തിൽ ഹിറ്റാക്കാനോ കഴിഞ്ഞിരുന്നില്ല.

Also read:  ശബരിമല തീര്‍ത്ഥാടനം: മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

വാൽക്കഷ്ണം : ചിരഞ്ജീവിയുടെ മകൻ രാം ചരൺ തേജയുടെ ആദ്യ സിനിമയിൽ ചിരഞ്ജീവിയുടെ ‘പുന്നാരപേട മാൻ’ എന്ന  പാട്ടു ഉൾപ്പെടുത്തിയിരുന്നു. പഴയ സിനിമയിലെ ഗാനരംഗം  അതേപടി ഇതിൽ ചേർക്കുകയായിരുന്നു. സുരേഷ് ഗോപി വീണ്ടും സിനിമയിൽ സജീവമാകുമ്പോൾ തെലുങ്ക് റൈറ്റ് മേടിക്കാൻ ഇപ്പോഴേ ആളുകൾ റെഡി ആയി നിൽക്കുന്നുണ്ട് എന്നാണ് കേൾവി.

Also read:  വനിതാ സഖാക്കളോട് ചില പുരുഷനേതാക്കള്‍ മോശമായി പെരുമാറുന്നു ; സമ്മേളനത്തില്‍ വിമര്‍ശനവുമായി മന്ത്രി ബിന്ദു

കടപ്പാട്:M3db