തിരുവനന്തപുരം: ലൈഫ് മിഷന്‍ കേസില്‍ അന്വേഷണത്തിനുള്ള സ്റ്റേ നീക്കണമെന്ന സിബിഐയുടെ ആവശ്യം ഹൈക്കോടതി ഇന്ന് പരിഗണിക്കും. സര്‍ക്കാര്‍ പദ്ധതിക്ക് വേണ്ടി യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് പണം സ്വീകരിച്ചത് നിയമ വിരുദ്ധമായാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ഉണ്ടായിരുന്നില്ലെന്നും സിബിഐയുടെ ഹര്‍ജിയില്‍ പറയുന്നു.
വകുപ്പുകള്‍ ചുമത്തിയത് തെളിവുകളുടെ അടിസ്ഥാനത്തിലാണ്. അന്വേഷണം പുരോഗമിക്കവെ ചില വകുപ്പുകള്‍ റദ്ദാക്കപ്പെടുമെന്നും മറ്റ് ചിലത് കൂട്ടിച്ചേര്‍ക്കപ്പെടുമെന്നും ഹര്‍ജിയില്‍ പറയുന്നു. ഡിസംബര്‍ 13ന് ലൈഫ് മിഷന്‍ കേസിലെ സ്റ്റേ കാലാവധി അവസാനിക്കാനിരിക്കെയാണ് സിബിഐയുടെ നീക്കം.

















