Web Desk
കൊച്ചി: ഷംന കാസിം ബ്ലാക്ക്‌മെയിലിങ് കേസിന്റെ അന്വേഷണം സിനിമാ മേഖലയിലേക്കും വ്യാപിപ്പിക്കുന്നു. നാല് താരങ്ങളില്‍ നിന്ന് പോലീസ് വിവരങ്ങള്‍ തേടി. ഷംനയ്‌ക്കൊപ്പം വിദേശത്ത് സ്റ്റേജ് ഷോകളില്‍ പങ്കെടുത്തവരോടാണ് വിവരങ്ങള്‍ തേടിയത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ഇവരെ ഫോണില്‍ വിളിച്ചാണ് കാര്യങ്ങള്‍ തേടിയത്.
പ്രധാന പ്രതികളായ ഷെരീഫിനെയും റഫീഖിനെയും ഷംന കാസിമുമായി പരിചയപ്പെടുത്തിയത് മേക്കപ്പ് മാനാണ്. റഫീഖിന്റെ ബന്ധുവായ മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ പങ്കിനെക്കുറിച്ചാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.
അതേസമയം, ഹൈദരാബാദില്‍ ഷംന ഇന്ന് കൊച്ചിയിലെത്തും. ക്വാറന്റൈനിലാകുന്ന ഷംനയുടെ മൊഴി ഓണ്‍ലൈന്‍ വഴി പൊലീസ് രേഖപ്പെടുത്തും. അറസ്റ്റിലായ പ്രതികളുടെ തെളിവെടുപ്പും ഇന്നുണ്ടാവും.
ഷംന കാസിം, പാലക്കാട്ടെ ഹോട്ടല്‍ മുറിയില്‍ പൂട്ടിയിട്ട 8 യുവതികള്‍ എന്നിവര്‍ക്ക് പുറമെ തട്ടിപ്പിനിരയായവരില്‍ 14 യുവതികളെ ഇതിനകം പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നഷ്ടപ്പെട്ട സ്വര്‍ണവും പണവുമൊക്കെ വീണ്ടെടുക്കാമെന്ന് പറഞ്ഞിട്ടും പരാതി നല്‍കാന്‍ പലരും തയ്യാറാവുന്നില്ല. അഞ്ച് പരാതികളാണ് ഞായറാഴ്ച്ച ലഭിച്ചത്.