English हिंदी

Blog

PINARAYI

മലപ്പുറം: എം ശിവശങ്കറിനെതിരെ നടപടി എടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ശിവശങ്കറിനെതിരെ നടപടി എടുക്കാന്‍ മടിക്കുന്നത് ദുരൂഹമാണ്. മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Also read:  തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ നയിക്കുന്നത് മുഖ്യമന്ത്രി തന്നെ: ശ്രേയാംസ് കുമാര്‍

മുഖ്യമന്ത്രി രാജിവെക്കണമെന്ന പ്രതിപക്ഷ ആവശ്യം സാധൂകരിക്കുന്നതാണ് ഇപ്പോള്‍ വരുന്ന തെളിവുകള്‍. ഫോണ്‍ രേഖ പുറത്തായതോടെ ശിവശങ്കറിന്‍റെ പങ്ക് തെളിഞ്ഞു. സ്വര്‍ണക്കടത്തില്‍ ഭരണസംവിധാനം മുഴുവന്‍ സംശയത്തിന്‍റെ നിഴലില്‍ ആണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.