English हिंदी

Blog

cinema-theater

 

തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമ തിയറ്ററുകള്‍ ഉടന്‍ തുറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ചലച്ചിത്ര സംഘടനകളുടെ യോഗത്തിലാണ് തീരുമാനം. നിലവിലെ കോവിഡ് സാഹചര്യത്തില്‍ തിയറ്ററുകള്‍ തുറക്കുന്നത് നീട്ടിവെയ്ക്കുന്നതാകും നല്ലതെന്ന നിര്‍ദേശത്തോട് ചലച്ചിത്ര സംഘടനകളും യോജിച്ചു. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കുന്നത് രോഗവ്യാപനം വര്‍ധിക്കുന്നതിന് ഇടയാക്കുമെന്ന ആശങ്ക ആരോഗ്യ വകുപ്പും മുന്നോട്ട് വെച്ചിട്ടുണ്ട്.

Also read:  ഇലന്തൂര്‍ ഇരട്ട നരബലിക്കേസ് ; പത്മയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി

മന്ത്രി എ. കെ ബാലന്‍, ഫിലിം ചേംബര്‍, ഫിയോക്, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകളും യോഗത്തില്‍ പങ്കെടുത്തു. തിയറ്ററുകള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നെങ്കിലും കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് അടച്ചിടല്‍ തുടരുകയായിരുന്നു. ഒന്നിടവിട്ട സീറ്റുകളില്‍ ആളുകളെ ഇരുത്തി തിയറ്ററുകള്‍ തുറക്കാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചത്.