English हिंदी

Blog

Rohith sarma

 

ന്യൂഡല്‍ഹി: കായിക രംഗത്തെ മികച്ച നേട്ടത്തിനുള്ള രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്കാരം പ്രഖ്യാപിച്ചു. ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മ, പാരാ അത്ലറ്റിക് താരം മാരിയപ്പന്‍ തങ്കവേലു, ടേബിള്‍ ടെന്നീസ് താരം മനിക ബത്ര, ഗുസ്തി താരം വിനേഷ് ഫോഗട്, വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍ എന്നിവര്‍ക്കാണ് ഖേല്‍ രത്ന പുരസ്കാരം.

Also read:  സ്വര്‍ണക്കടത്തിന് പിന്നില്‍ വന്‍ ഗൂഢാലോചന: എന്‍ഐഎ

ഒളിമ്പ്യന്‍ ജിന്‍സി ഫിലിപ്പിന് ധ്യാന്‍ചന്ദ് പുരസ്കാരം ലഭിച്ചു. 27 പേര്‍ക്കാണ് അര്‍ജ്ജുന പുരസ്കാരം. ക്രിക്കറ്റ് താരങ്ങളായ ഇഷാന്ത് ശര്‍മ്മ, വനിതാ താരം ദീപ്തി ശര്‍മ്മ, ടെന്നീസ് താരം ദിവിജ് ശരണ്‍, ഫുട്ബോള്‍ താരം സന്ദേശ് ജിങ്കന്‍ എന്നിവരടക്കമുള്ള 27 പേര്‍ക്കാണ് അര്‍ജ്ജുന പുരസ്കാരം.