മലപ്പുറം: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. തേഞ്ഞിപ്പാലം പള്ളിക്കല്‍ സ്വദേശി കൊടിയപറമ്പ് ചേര്‍ങ്ങോടന്‍ കുട്ടിഹസന്‍(67) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന് പ്രമേഹം, രക്തസമ്മര്‍ദം, ഹൃദ്രോഗ പ്രശ്നങ്ങള്‍ എന്നിവയും ഉണ്ടായിരുന്നുവെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ വ്യക്തമാക്കി.
കടുത്ത പനിയും ശാരീരിക അസ്വസ്ഥകളും ആരംഭിച്ചതിനെ തുടര്‍ന്ന് 24 നാണ് ഇദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന്റെ മകന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.